ETV Bharat / elections

കണ്ണൂർ തള്ളിപ്പറമ്പില്‍ കള്ളവോട്ട്; ജില്ലാ കലക്ടർ തെളിവെടുപ്പ് ആരംഭിച്ചു - കണ്ണൂർ തള്ളിപ്പറമ്പില്‍ കള്ളവോട്ട്

പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ ലീഗ് പ്രവർത്തകർ കള്ളവോട്ടായി ചെയ്തുവെന്ന എൽഡിഎഫിന്‍റെ പരാതിയെ തുടർന്നാണ് കലക്ടറുടെ നടപടി

കണ്ണൂർ തള്ളിപ്പറമ്പില്‍ കള്ളവോട്ട്; ജില്ലാ കലക്ടർ തെളിവെടുപ്പ് ആരംഭിച്ചു
author img

By

Published : May 3, 2019, 2:37 PM IST

Updated : May 3, 2019, 3:24 PM IST

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പ് പാമ്പുരുത്തിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ ജില്ലാ കലക്ടർ മീർ മുഹമ്മദലി തെളിവെടുപ്പ് ആരംഭിച്ചു. പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ 166-ാം ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, എൽഡിഎഫ് പോളിംഗ് ഏജന്‍റുമാരായ മുഹമ്മദ് കുഞ്ഞി, സഹീർ എന്നിവർ ജില്ലാ കലക്ടർക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകി. ഇവരുടെ മൊഴി പരിശോധിച്ച ശേഷം കള്ളവോട്ട് ആരോപണവിധേയരെ ചോദ്യം ചെയ്യും.

പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ ലീഗ് പ്രവർത്തകർ കള്ളവോട്ടായി ചെയ്തുവെന്ന എൽഡിഎഫിന്‍റെ പരാതിയെ തുടർന്നാണ് കലക്ടറുടെ നടപടി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും എൽഡിഎഫ് പുറത്തിവിട്ടിരുന്നു. അതെ സമയം ആരോപണ വിധേയരായ 28 പേരിൽ മൂന്ന് പേരെ ലീഗ് നേതാക്കൾ ഇന്നലെ വാർത്താ സമ്മേളനത്തിൽ ഹാജരാക്കി. ആരോപണവിധേയരായവരിൽ രണ്ട് പേർ വോട്ട് ചെയ്ത ശേഷം വിദേശത്തേക്ക് മടങ്ങിയെന്നും ബാക്കിയുള്ളവരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ലീഗ് ജില്ലാ കമ്മറ്റി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Intro:Body:

[5/3, 12:21 PM] Sasindran- Kannur: കണ്ണൂരിൽ കള്ളവോട്ട് ആരോപണം ഉയർന്ന ബൂത്തുകളിലെ പോളിംഗ് ഉദ്യോഗസ്ഥർ കളക്ട്രേറ്റിൽ ഹാജരായി. കണ്ണൂർ ജില്ലാ കളക്ടർ മീർ മുഹമ്മദലി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുന്നു.

[5/3, 12:37 PM] Sasindran- Kannur: കണ്ണൂർ തളിപ്പറമ്പ് പാമ്പുരുത്തിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ ജില്ലാ കലക്ടർ തെളിവെടുപ്പ് തുടങ്ങി.. പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ 166-ാം ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, എൽഡിഎഫ് പോളിംഗ് ഏജന്‍റുമാരായ മുഹമ്മദ് കുഞ്ഞി, സഹീർ എന്നിവർ കണ്ണൂർ ജില്ലാ കലക്ടർക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകി. ഇവരുടെ മൊഴി പരിശോധിക്കുന്നതിന്ന് പിന്നാലെ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെട്ടവരെ കലക്ടർ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും. പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ ലീഗ് പ്രവർത്തകർ കള്ളവോട്ടായി ചെയ്തുവെന്ന എൽഡിഎഫിന്‍റെ പരാതിയെ തുടർന്നാണ് കലക്ടറുടെ നടപടി. ഇത് തെളിയാക്കുന്ന ദൃശ്യങ്ങളും എൽഡിഎഫ് പുറത്തിവിട്ടിരുന്നു. അതെ സമയം എൽഡിഎഫ് ആരോപിച്ച 28 പേരിൽ മൂന്ന് പേരെ ലീഗ് നേതാക്കൾ ഇന്നലെ പത്രസമ്മേളനത്തിൽ ഹാജരാക്കിയിരുന്നു. ആരോപണവിധേയരായവരിൽ രണ്ടു പേർ വോട്ട് ചെയ്ത ശേഷം വിദേശത്തേക്ക് മടങ്ങിയെന്നും ബാക്കിയുള്ളവരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ലീഗ് ജില്ലാ കമ്മറ്റി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Conclusion:
Last Updated : May 3, 2019, 3:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.