ETV Bharat / elections

കണ്ണൂരില്‍ കള്ളവോട്ട് വ്യാപകം; കോടതിയെ സമീപിക്കുമെന്ന് കെ സുധാകരന്‍

സ്വന്തം ബൂത്തിലെ കള്ളവോട്ട് തടയാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. കേന്ദ്രത്തിലെ ചൗക്കിദാർ ചോർ മോദിയാണെങ്കിൽ കേരളത്തിൽ അത് പിണറായി വിജയനാണെന്നും കെ സുധാകരന്‍.

കണ്ണൂരില്‍ കള്ളവോട്ടില്‍ കോടതിയെ സമീപിക്കുമെന്ന് കെ സുധാകരന്‍
author img

By

Published : Apr 24, 2019, 2:16 PM IST

Updated : Apr 24, 2019, 2:53 PM IST

കണ്ണൂരിൽ സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍. ഉദ്യോഗസ്ഥ ഒത്താശയോടെ നടന്ന കള്ളവോട്ടില്‍ വീഡിയോ തെളിവുകള്‍ വച്ച് നിയമനടപടി സ്വീകരിക്കും. ധർമ്മടം, തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിലാണ് കള്ളവോട്ട് നടന്നത്. ഇതിന്‍റെ കൃത്യമായ കണക്ക് പുറത്ത് വിടുമെന്നും സുധാകരൻ കണ്ണൂരില്‍ പറഞ്ഞു. കേന്ദ്രത്തിലെ ചൗക്കിദാർ ചോർ മോദിയാണെങ്കിൽ കേരളത്തിൽ അത് പിണറായി വിജയനാണ്. സ്വന്തം ബൂത്തിലെ കള്ളവോട്ട് തടയാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ സുരക്ഷ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായി. എന്ത് അക്രമം ഉണ്ടായാലും വോട്ട് ചെയ്തേ മടങ്ങൂ എന്ന് തീരുമാനിച്ച കണ്ണൂരിലെ വോട്ടര്‍മാരാണ് താരങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പോളിങ് ശതമാനം കൂടിയതിനാൽ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്ന് പി കെ ശ്രീമതി പറഞ്ഞു. എൽ ഡി എഫിന് അനുകൂലമായ തരംഗമാണ് കണ്ണൂരിൽ ഉണ്ടായത്. മുസ്ലിം വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫ് ലഘു ലേഖകൾ വിതരണം ചെയ്തു. ചട്ട ലംഘനമാണ് യുഡിഎഫ് നടത്തിയതെന്നും പി കെ ശ്രീമതി കണ്ണൂരില്‍ പറഞ്ഞു.

കണ്ണൂരിലെ കള്ളവോട്ടില്‍ കോടതിയെ സമീപിക്കുമെന്ന് കെ സുധാകരന്‍

Intro:Body:

കണ്ണൂരിൽ കള്ളവോട്ട് ആരോപണവുമായി കെ.സുധാകരൻ. ഉദ്യോഗസ്ഥ ഒത്താശയോടെ സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി. ധർമ്മടം, തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിലാണ് കള്ളവോട്ട് നടന്നത്. വീഡിയോ തെളിവുകൾ വെച്ച് നിയമ നടപടി സ്വീകരിക്കുമെന്നും കൃത്യമായ കണക്ക് പുറത്ത് വിടുമെന്നും സുധാകരൻ പറഞ്ഞു. കേന്ദ്രത്തിലെ ചൗക്കിദാർ ചോർ മോദിയാണെങ്കിൽ കേരളത്തിൽ അത് പിണറായി വിജയനാണ്. സ്വന്തം ബൂത്തിലെ കള്ളവോട്ട് തടയാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

പോളിങ് ശതമാനം കൂടിയതിനാൽ കൂടിയ വിജയം നേടുമെന്ന് പി കെ ശ്രീമതി ടീച്ചർ

എൽ ഡി എഫിന് അനുകൂലമായ തരംഗമാണ് കണ്ണൂരിൽ ഉണ്ടായത്.

മുസ്ലിം വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ യു ഡി എഫ്. ലഘു ലേഖകൾ വിതരണം ചെയ്തു

ചട്ട ലംഘനമാണ് യു ഡി എഫ് നടത്തിയാതെന്നും പി കെ ശ്രീമതി ടീച്ചർ.

Conclusion:
Last Updated : Apr 24, 2019, 2:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.