ETV Bharat / elections

" തിരഞ്ഞെടുപ്പ് വരും പോകും, മനുഷ്യനാണ് വലുത് "; ബെന്നി ബെഹനാനെ കാണാനെത്തി ഇന്നസെന്‍റ് - യുഡിഎഫ് സ്ഥാനാര്‍ഥി

ആശുപത്രിക്കിടക്കയിലുള്ള എതിർ സ്ഥാനാര്‍ഥിയെ കാണാനെത്തി ഇന്നസെന്‍റ്.

ബെന്നി ബെഹനാനെ കാണാനെത്തി ഇന്നസെന്‍റ്
author img

By

Published : Apr 5, 2019, 4:15 PM IST

Updated : Apr 5, 2019, 4:29 PM IST

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ കാണാന്‍ ഇന്നസെന്‍റ് എത്തി. ചാലക്കുടിയില്‍ ബെന്നി ബെഹാന്നാന് എതിരായി മത്സരിക്കുന്നത് ഇന്നസെന്‍റാണ്. ആശുപത്രിയിലെത്തിയ ഇന്നസെന്‍റ് ബെന്നി ബെഹനാനെ സന്ദര്‍ശിച്ചതിന് ശേഷം ബെന്നിയുടെ ഭാര്യയെ കണ്ട് രോഗ വിവരം തിരക്കി.

എതിര്‍ സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുത് '; ബെന്നി ബെഹനാനെ കാണാനെത്തി ഇന്നസെന്‍റ്

രണ്ട് തവണ കാന്‍സര്‍ വന്ന ശേഷവും താൻ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായിട്ടുണ്ടെന്നും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ഇന്നസെന്‍റ് പറഞ്ഞു. തിരകെ പോകുന്ന വഴിക്ക് മാധ്യമ പ്രവര്‍ത്തകരോടായി വിശേഷം പങ്കുവെയ്ക്കാനും നടന്‍ കൂടിയായ ഇന്നസെന്‍റ് മറന്നില്ല. എതിര്‍ സ്ഥാനാര്‍ഥിയെ കാണാനല്ല, മനുഷ്യത്വം മാനിച്ചാണ് താനെത്തിയതെന്ന് ഇന്നസെന്‍റ് പറഞ്ഞു.

Intro:രാഹുൽഗാന്ധിക്കെതിരെ തരംതാഴ്ന്ന വിമർശനമാണ് സിപിഎം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇടതുപക്ഷം എല്ലാ മര്യാദയും ലംഘിച്ചുവെന്നും ദക്ഷിണേന്ത്യയിൽ ബിജെപി സ്വാധീനമുറപ്പിക്കാതെ ഇരിക്കാനാണ് രാഹുൽ വയനാട് മത്സരിക്കുന്നതെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു

Body:രാഹുൽഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനെതിരെ സിപിഎം നടത്തുന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഉമ്മൻചാണ്ടി. എൽഡിഎഫ് രൂക്ഷമായ ഭാഷയിലാണ് രാഹുലിനെറ വരവിനെ വിമർശിക്കുന്നത്. ഇത് എല്ലാ മര്യാദകളും ലംഘിക്കുന്നതാണ് എന്നും ഉമ്മൻചാണ്ടി പറഞ്ഞു. ബിജെപിയുടെ വാചകം കടമെടുത്താണ് ദേശാഭിമാനി രാഹുലിനെ ആക്ഷേപിച്ചത്. എന്നാൽ സിപിഎമ്മിനെതിരെ ഒന്നും പറയില്ല എന്ന രാഹുലിനെറ വാക്കുകൾ ജനങ്ങളെ സ്പർശിക്കുന്നതാണെന്നും അതാണ് ജനാധിപത്യം എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. ദക്ഷിണേന്ത്യയിൽ കർണാടകത്തിലെ ഒഴിച്ച് ബിജെപിക്ക് കാര്യമായ സാന്നിധ്യമില്ല. രാഹുലിനെറ വയനാട്ടിലെ മത്സരത്തിലൂടെ ദക്ഷിണേന്ത്യയിൽ നിന്നും പൂർണമായും ബിജെപിയെ അകറ്റി നിർത്താൻ ആകും എന്ന വിശ്വാസമാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎം വിമർശനങ്ങൾ ക്കെതിരെ രാഷ്ട്രീയമായ മറുപടി സംസ്ഥാന നേതാക്കളിൽ നിന്നും ഉണ്ടാകുമെന്നും എന്നാൽ വ്യക്തിപരമായ ആക്ഷേപം ഉണ്ടാകില്ലെന്നും ഉമ്മൻചാണ്ടി അറിയിച്ചു. പരനാറി പ്രയോഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ക്കും ഉമ്മൻചാണ്ടി മറുപടി നൽകി. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന്റ വിജയത്തിൽ വിളറി പൂണ്ടാണ് അദ്ദേഹത്തിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. 5 കൊല്ലം മുൻപ് പ്രേമചന്ദ്രനെ കുറിച്ച് പറഞ്ഞ തെറ്റായ പരാമർശമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ മനസ്സിലുള്ളത് എന്നും പ്രേമചന്ദ്രനെ ആത്മാർത്ഥത ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. പ്രണയത്തെക്കുറിച്ച് റിപ്പോർട്ട് നൽകിയ അമിക്കസ്ക്യൂറി വിദഗ്ധൻ അല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു

ഇ ടി വി ഭാരത് തിരുവനന്തപുരം

Conclusion:
Last Updated : Apr 5, 2019, 4:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.