ETV Bharat / elections

ഇളകുമോ ലീഗിന്‍റെ പൊന്നാപുരം കോട്ട ?

ലീഗിന്‍റെ ഉരുക്ക് കോട്ടയായ പൊന്നാനിയില്‍ ജയിക്കാൻ സിറ്റിങ്ങ് എംഎൽഎയെ സിപിഎം കളത്തിലിറക്കുമ്പോള്‍, മണ്ഡലത്തിലെ വോട്ട് വർധനവിൽ പ്രതീക്ഷയർപ്പിച്ചാണ് എൻഡിഎ പോരിനൊരുങ്ങുന്നത്. എസ് ഡി പി ഐ, പി ഡി പി, വെൽഫെയർ പാർട്ടി തുടങ്ങിയവയും അവസാന നിമിഷത്തെ ജയ പരാജയങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന മണ്ഡലത്തിൽ, ലീഗിന്‍റെ ഉറച്ച മണ്ഡലത്തിന്‍റെ മനസ് മാറുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം
author img

By

Published : Apr 12, 2019, 6:52 PM IST

Updated : Apr 12, 2019, 7:16 PM IST

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി എന്നിവയും പാലക്കാട് ജില്ലയിലെ തൃത്താല‍ നിയമസഭാമണ്ഡലവും ഉൾക്കൊള്ളുന്നതാണ്‌ പൊന്നാനി ലോക്സഭാ മണ്ഡലം. 2004-ലെ തെരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നി നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. 2008 ലെ മണ്ഡല പുനർനിർണയത്തിന് ശേഷം പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ, കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.

രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ മുസ്‌ലിം ലീഗിന്‍റെ ഉരുക്ക് കോട്ടയാണ് പൊന്നാനി. 1977 മുതൽ നടന്ന മുഴുവൻ തെരഞ്ഞെടുപ്പുകളിലും അന്തിമ ഫലം വന്നപ്പോൾ മണ്ഡലത്തിൽ ഉയർന്നു പാറിയത് ലീഗിന്‍റെ പച്ച കൊടിയാണ്. അതുകൊണ്ട് തന്നെ ഈ വലതു കോട്ടയെ തകർക്കാൻ മുഖ്യ എതിരാളിയായ ഇടതിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. മൂന്ന് തവണ മാത്രമാണ് പഴയ പൊന്നാനി മണ്ഡലത്തിൽ വിജയം കുറിക്കാൻ എൽഡിഎഫിന് സാധിച്ചിട്ടുള്ളത്. 1962 ൽ ഇമ്പിച്ചി ബാവയിലൂടെയായിരുന്നു മണ്ഡലത്തിൽ ഇടതിന് ആദ്യ വിജയം. പിന്നീട് 1967 ൽ സി കെ ചക്രപാണിയിലൂടെയും, 72 ൽ കൃഷ്‌ണിനിലൂടെയും മണ്ഡലത്തിൽ ഇടത് കൊടി പാറി, 77 ൽ ലീഗിലൂടെ വലത് പിടിച്ച മണ്ഡലം പിന്നീട് ഇതുവരെ മറ്റൊരു മുന്നണിയെയും സ്വീകരിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ ആധികാരികത വലതിന് നേടാനായിട്ടില്ല. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലെ നാല് നിയസഭ മണ്ഡലങ്ങൾ വലതിനൊപ്പം നിന്നപ്പോൾ മൂന്നെണ്ണം എൽഡിഎഫിനെ പിന്തുണച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷത്തിൽ വലിയ ഇടിവാണ് യുഡിഎഫിനുണ്ടായത്. 2009 ൽ 82684 വോട്ടുകൾക്ക് മണ്ഡലത്തിൽ വിജയിച്ച മുസ്ലീംലീഗിന്‍റെ ഭൂരിപക്ഷം 2014 ൽ 25410 ആയി കുറഞ്ഞു.

തുടർച്ചയായ മൂന്നാം വിജയം തേടിയാണ് യുഡിഎഫ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ മണ്ഡലത്തിൽ പോരിനിറങ്ങുന്നത്‌. 77 മുതൽ കൈവിടാത്ത മണ്ഡലം ഇത്തവണത്തെയും വിജയം സമ്മാനിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.

election 2019  ponnani lok sabha constituency  lok sabha election 2019  ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019  പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം
പൊന്നാനി ലോക്‌സഭാ മണ്ഡലം വോട്ട്നില 2014

ന്യൂനപക്ഷ വിഷയങ്ങളിൽ ഇടി മുഹമ്മദ് ബഷീറിന്‍റെ പാര്‍ലമെന്‍റിലെ ഇടപെടൽ മണ്ഡലത്തിൽ വോട്ടായി മാറുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്. എങ്കിലും 2014 ൽ ഭൂരിപക്ഷം കുറഞ്ഞത് യുഡിഎഫ് ക്യാമ്പുകൾക്ക് ആശങ്കയാണ്. അതുകൊണ്ടു തന്നെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴാതിരിക്കനാവും യുഡിഎഫ് ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുക.

ഏത് വിധേനെയും ലീഗിന്‍റെ പൊന്നാനി കോട്ട പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടത് മുന്നണി ഇത്തവണ സിറ്റിങ് എംഎൽഎ പി വി അൻവറിനെ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത്. നിലമ്പൂർ മണ്ഡലത്തിൽ 35 വർഷത്തെ യുഡിഎഫ് ആധിപത്യത്തിന് അന്ത്യം കുറിച്ച് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചത് മുന്നണിയുടെ ആത്മാവിശ്വാസം വർധിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഏഴ് സീറ്റുകളിൽ മൂന്നെണ്ണം എണ്ണം പിടിച്ചെടുക്കാൻ സാധിച്ചത് നേട്ടമായാണ് എൽ.ഡി.എഫ് വിലയിരുത്തുന്നത്. ലീഗ് വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകളിലും ഇടതിന് കണ്ണുണ്ട്. നിലമ്പൂരില്‍ അൻവർ നടപ്പാക്കുന്ന വികസന പദ്ധതികളും എല്‍ഡിഎഫ് സർക്കാരിന്‍റെ ഭരണനേട്ടവും പ്രചാരണത്തില്‍ പ്രതിഫിക്കുന്നുണ്ട്.

കൃത്യമായ വലതു ചായ്‌വ് കാണിക്കുന്ന പൊന്നാനി മണ്ഡലത്തിൽ കഴിഞ്ഞ തവണ 75212 വോട്ടു നേടാൻ സാധിച്ചതിന്‍റെ ആത്മ വിശ്വാസത്തിലാണ് എൻഡിഎ. ബിജെപി സംസ്ഥാന കമ്മറ്റിയംഗം വി ടി രമയാണ് എന്‍ഡിഎയ്ക്കായി മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങുന്നത്‌. പൊന്നാനിയില്‍ വോട്ട് വർധനയുണ്ടായൽ ഗുണകരമായ ഘടകമായാണ് മുന്നണി വിലയിരുത്തുന്നത്. സ്ത്രീ വോട്ടർമാർ കൂടുതൽ ഉള്ള മണ്ഡലത്തിൽ വി.ടി രമയിലൂടെ വലിയ ശതമാനം വോട്ടു വർധന എൻഡിഎ പ്രതീക്ഷിക്കുന്നു.

മത ന്യൂന പക്ഷങ്ങൾക്കാണ് പൊന്നാനി മണ്ഡലത്തിൽ കൂടുതൽ സ്വാധീനം. എസ് ഡി പി ഐ, പിഡിപി, വെൽഫെയർ പാർട്ടി തുടങ്ങിയവരുടെ വോട്ടുകളും മണ്ഡലത്തിലെ ജയ പരാജയങ്ങളെ സ്വാധീനിക്കാൻ ശക്തിയുള്ള ഘടകങ്ങളാണ്. തീരദേശ മണ്ഡലമായതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും, മുന്നണികളുടെ ഇടപെടലുമൊക്കെ മണ്ഡലത്തിൽ ചർച്ചയാകുന്ന വിഷയങ്ങളാണ്.

ജനുവരി 30 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 1305464 വോട്ടർമാരാണ് പൊന്നാനി മണ്ഡലത്തിലുള്ളത്. ഇതിൽ 646044 പുരുഷ വോട്ടർമാരും , 659414 സ്ത്രീ വോട്ടർമാരും ആറ് ട്രാൻസ്‌ജൻഡേഴ്‌സും ഉൾപ്പെടുന്നു.

Intro:Body:Conclusion:
Last Updated : Apr 12, 2019, 7:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.