ETV Bharat / elections

ആദ്യ മണിക്കൂറിൽ തന്നെ വോട്ട് ചെയ്ത് സ്ഥാനാർഥികൾ - election

മലപ്പുറം ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലികുട്ടി, പാണക്കാട് സി.കെ.എം.എം.എ.എല്‍.പി സ്‌കൂളിലെ 97-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളും ഈ ബൂത്തില്‍ തന്നെയാണ്  വോട്ട് രേഖപ്പെടുത്തിയത്.

സ്ഥാനാർഥികൾ
author img

By

Published : Apr 23, 2019, 8:43 AM IST

Updated : Apr 23, 2019, 9:22 AM IST

ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർഥികൾ. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനും ഭാര്യയും മാമംഗലം എസ്എൻഡിപി ഹാളിൽ വോട്ട് രേഖപ്പെടുത്തി. വലിയൊരു ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നും തിളക്കമാർന്ന വിജയം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയതിനുശേഷം ഹൈബി ഈഡൻ പറഞ്ഞു.

മലപ്പുറം ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലികുട്ടി, പാണക്കാട് സി.കെ.എം.എം.എ.എല്‍.പി സ്‌കൂളിലെ 97-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഈ ബൂത്തില്‍ തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫിന് മികച്ച വിജയം ഉണ്ടാകും എന്ന് ഇരുവരും പ്രതികരിച്ചു. കൊല്ലത്തെ യു ഡി എഫ് സ്ഥാനാർഥി എ എൻ പ്രേമചന്ദ്രൻ കൊല്ലം ക്രിസ്തുരാജ് എച്ച് എസ് എസിൽ വോട്ട് ചെയ്തു. സി പി എം തന്നെ വ്യക്തിഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രേമചന്ദ്രൻ പ്രതികരിച്ചു. കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കെ. പത്മനാഭൻ അഴീക്കോട് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ എ എം ആരിഫ് കുതിരപ്പന്തി ടി കെ എം എൽ പി സ്കൂളിൽ വോട്ട് ചെയ്തു. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാൻ കോട്ടയം ചവിട്ടുവരി സെക്രട്ട് ഹാർട്ട്സ് ഹയർ സെക്കണ്ടറി സ്കൂളിലും എൽ ഡി എഫ് സ്ഥാനാർഥി വി.എൻ വാസവൻ പാമ്പടി എംജിഎം ഹൈസ്കൂളിലും വോട്ട് രേഖപ്പെടുത്തി . ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ സമ്പത്ത് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ 85-ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർഥി വീണ ജോർജ് ആനപ്പാറ ബൂത്തിലും വോട്ട് ചെയ്തു.

ആറ്റിങ്ങൽ UDF സ്ഥാനാർത്ഥി അടൂർ പ്രകാശ് അടൂർ ഗവൺമെന്‍റ് എൽ പി എസിൽ വോട്ട് രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ തൃക്കാക്കര ഭാരത് മാതാ കോളേജിലെ നൂറ്റി പത്താം നമ്പർ ബൂത്തിൽ വോട്ട് രേഖപെടുത്തി. ശബരിമല വിഷയം തിരിച്ചടിയാവില്ല, മറിച്ച് യു.ഡി.എഫിന് അനുകൂലമാവുമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വി പി സാനു പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്തു. കോട്ടക്കൽ നിയോജകമണ്ഡലത്തിൽ ബൂത്ത് നമ്പർ 166, പാണ്ടികശാല ഹയാത്തുൽ ഇസ്ലാം മദ്രസയിൽ വോട്ട് രേഖപെടുത്തിയത്.

കാസർകോട്ടെ ഇടതു മുന്നണി സ്ഥാനാർഥി കെ.പി സതീഷ് ചന്ദ്രൻ നീലേശ്വരം പേരോൽ ഐടിഐയിൽ വോട്ട് രേഖപെടുത്തി. എൽഡിഎഫിന് പുറത്തു നിന്നുള്ള വോട്ട് കൂടി ലഭിക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സതീഷ് ചന്ദ്രൻ പറഞ്ഞു .തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സി.ദിവാകരൻ കമലേശ്വരം ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് രേഖപെടുത്തി.

Intro:Body:

celebrity

Conclusion:
Last Updated : Apr 23, 2019, 9:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.