ETV Bharat / elections

വയനാട്ടില്‍ രാഹുല്‍ തോറ്റാലും അത്ഭുതമില്ലെന്ന് ബിനോയ് വിശ്വം - wayanadu

കര്‍ഷകരുടെ കാര്യം പറയുന്ന രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമ്പോള്‍ ആസിയാന്‍ കരാറില്‍ നിന്ന് പിന്‍മാറുമോയെന്ന് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം

ബിനോയ് വിശ്വം
author img

By

Published : Apr 16, 2019, 6:34 PM IST

Updated : Apr 17, 2019, 12:20 AM IST

മലപ്പുറം: വാഗ്ദാനങ്ങള്‍ നല്‍കി പാലിക്കാത്ത ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് പാവങ്ങളെ ഓര്‍ക്കുന്നതെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം. ലോകത്ത് ഏറ്റവും കൂടുതല്‍ വിശക്കുന്നവര്‍ ജീവിക്കുന്ന ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ ചെപ്പടി വിദ്യ വിലപോവില്ല. മോദിയുമായി ചങ്ങാത്തമുള്ള മുതലാളിമാര്‍ രാഹുലിന്‍റേതുമാണ്. കോണ്‍ഗ്രസാണ് ഇവര്‍ക്ക് ആദ്യം പരവതാനി വിരിച്ചതെന്നും ബിനോയ് വിശ്വം ആരോപിച്ചു. ബിജെപിയാണ് തങ്ങളുടെ ഒന്നാം ശത്രുവെന്നും കോണ്‍ഗ്രസിന് ഇടതുകക്ഷികളാണ് ശത്രുക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ രാഹുല്‍ തോറ്റാലും അത്ഭുതമില്ലെന്ന് ബിനോയ് വിശ്വം

ഇപ്പോള്‍ കര്‍ഷകരുടെ കാര്യം പറയുന്ന രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരുമ്പോള്‍ ആസിയാന്‍ കരാറില്‍ നിന്ന് പിന്‍മാറുമോയെന്ന് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തോറ്റാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നും ജനങ്ങളുടെ സര്‍വ്വേയില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കമെന്നും അദ്ദേഹം പറഞ്ഞു. തൂക്കുസഭ വന്നാല്‍ പല കോണ്‍ഗ്രസ് എംപിമാരും മറുകണ്ടം ചാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം പ്രസ് ക്ലബിന്‍റെ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Intro:വോട്ടു കാലം വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിനും ബിജെപിക്കും പാവങ്ങളെ ഓര്‍മ്മ വരുന്നതെന്നും വാഗ്ദാനങ്ങള്‍ നല്‍കി നടപ്പിലാക്കാത്തവരാണിക്കൂട്ടരെന്നും ബിനോയ് വിശ്വം. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

Body:

 മോഡിയുടെ ചങ്ങാത്ത മുതലാളിമാര്‍ രാഹുലിന്റെതുമാണ്, കോണ്‍ഗ്രസ് ആണ് ഇവര്‍ക്ക് ആദ്യം പരവതാനി വിരിച്ചത്. കര്‍ഷകരുടെ കാര്യം ഇപ്പോള്‍ പറയുന്ന രാഹുല്‍ വയനാട്ടില്‍ വരുമ്പോള്‍ ആസിയാന്‍ കരാറില്‍ നിന്ന് പിന്‍മാറുമോയെന്ന് വ്യക്തമാക്കണമെന്നും ജനങ്ങളുടെ സര്‍വ്വേയില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കമെന്നും അദ്ധേഹം പറഞ്ഞു.

 വയനാട്ടില്‍ രാഹുല്‍ ഗാന്ധി തോറ്റാല്‍പോലും അത്ഭുതപ്പെടേണ്ടതില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ വിശക്കുന്നവര്‍ ജീവിക്കുന്ന ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ ചെപ്പടി വിദ്യ വിലപോവില്ല. ബി.ജെ.പിയാണ് തങ്ങളുടെ ഒന്നാം ശത്രുവെന്നും കോണ്‍ഗ്രസിന് പക്ഷെ ഇടതുകക്ഷികളാണ് ശത്രുക്കളെന്നും പറഞ്ഞ ബിനോയ് വിശ്വം

Byit

 ബി.ജെ.പിയെ തടയാന്‍ കരിമ്പാറ കണക്കെ നില്‍ക്കാന്‍ ഇടതിന് പറ്റുമെന്നും അവകാശപ്പെട്ടു. തൂക്കുസഭ വന്നാല്‍ പല കോണ്‍ഗ്രസ് എംപിമാരും മറുക്കണ്ടം ചാടുമെന്നും അദ്ധേഹം പറഞ്ഞു.

Conclusion:etv bharat malappuram
Last Updated : Apr 17, 2019, 12:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.