ന്യൂഡല്‍ഹി: 'മഹാമിലാവത്(അഴിമതിയില്‍ കുളിച്ച) സര്‍ക്കാരി'ന്‍റെ ഭരണം ഉത്തര്‍പ്രദേശിനെ നശിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാജ് വാദി- ബഹുജന്‍ സമാജ് പാര്‍ട്ടി സംഖ്യത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച മോദി അസംഗറിലെ പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനങ്ങളെ വഞ്ചിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ജനാധിപത്യവിരുദ്ധ സമ്പ്രദായങ്ങളില്‍ തൃപ്തരല്ലാത്തതു കൊണ്ടാണ് ബംഗാളിലെ ജനങ്ങള്‍ ബി ജെ പിയെ പിന്തുണക്കുന്നതെന്നും മോദി പറഞ്ഞു. " എന്നെ പ്രധാനമന്ത്രിയായി കാണാത്ത മമത ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായതില്‍ അവര്‍ അഭിമാനം കൊള്ളുന്നു" - മോദി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ന്യൂഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെയും മോദി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.