പതിനേഴമത് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം അവസാനിച്ചു. 91 മണ്ഡലങ്ങലളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അങ്ങിങ്ങ് അക്രമസംഭവങ്ങള്‍ അരങ്ങേറി. വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആന്ധ്രാപ്രദേശില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ്, ടിഡിപി പ്രവര്‍ത്തകരാണ്. ടി.ഡി.പി പ്രവര്‍ത്തകര്‍ ബൂത്തു പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് സംഘഷമുണ്ടായത്.
ഛത്തീസ്ഗഡില്‍ പോളിങ് ബൂത്തിന് സമീപം സ്ഫോടനം നടന്നെങ്കിലും ആളപായമുണ്ടായില്ല. നാല് മാവോയിസ്റ്റുകളെ വന്‍ ആയുധശേഖരവുമായി പിടികൂടി. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു എങ്കിലും യുപി, ഛത്തീസ്ഗഡ്, ബംഗാൾ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലെ മണ്ഡലങ്ങളിൽ ചെറിയ തോതില്‍ അക്രമ സംഭവങ്ങൾ ഉണ്ടായി. ഛത്തീസ്ഗഡില്‍ പോളിങ് സ്റ്റേഷന് സമീപം സ്ഫോടനം നടന്നു. ബംഗാളില്‍ വോട്ടിങ് യന്ത്രം അജ്ഞാതന്‍ തട്ടിയെടുത്ത് തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ടിഎംസിയാണെന്ന് ബിജെപി ആരോപിച്ചു. യുപിയിലെ ചില മണ്ഡലങ്ങളില്‍ പട്ടിക വിഭാഗക്കാരെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ബിഎസ്പിയും മുസ്‍ലിംങ്ങളെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസും പരാതിപ്പെട്ടു.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കൈരാന മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ എത്തിയവര്‍ക്ക് നേരെ ബിഎസ്എഫ് ആകാശത്തേക്ക് വെടിയുതിർത്തു. നമോ എന്ന പേര് അച്ചടിച്ച ഭക്ഷണപ്പൊതികള്‍ യുപിയിലെ നോയ്ഡയില്‍ പൊലീസുകാര്‍ക്ക് വിതരണം ചെയ്തതും വിവാദമായി. ബിജ്നോറില്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയാല്‍ ബിജെപിക്ക് വോട്ട് പോകുന്നുവെന്ന് പരാതിയുയര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാതി തള്ളി. ബംഗാളിലെ കൂച്ച് ബെഹാറില്‍ ടിഎംസിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
അനന്ത്നഗറില്‍ ജനസേന പാര്‍ട്ടി സ്ഥാനാര്‍ഥി വോട്ടിങ്ങ് മെഷീന്‍ എറിഞ്ഞു തകര്‍ത്തു. വോട്ടിങ്ങ് മെഷീനുകള്‍ വ്യാപകമായി തകരാറിലായെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു എങ്കിലും കടപ്പ, വിശാഖപട്ടണം, ഗുണ്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിൽ സംഘര്‍ഷങ്ങളുണ്ടായി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് - ടി.ഡി.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ പലയിടത്തും പൊലീസിന് ലാത്തിവീശി. വോട്ടിങ്ങ് യന്ത്രത്തില്‍ പേര് രേഖപ്പെടുത്തിയത് വ്യക്തതയില്ലെന്ന് ആരോപിച്ച് ജനസേന പാര്‍ട്ടി സ്ഥാനാര്‍ഥി മധുസൂദനന്‍ ഗുപ്ത രംഗത്തെത്തി. അനന്തപൂരിലെ ബൂത്തില്‍ കയറി വോട്ടിങ്ങ് മെഷീന്‍ എറിഞ്ഞ് തകര്‍ത്ത സ്ഥാനാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വോട്ടിങ്ങ് യന്ത്രങ്ങള്‍ തകരാറിലായ ബൂത്തുകളില്‍ റീ പോളിങ്ങ് വേണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പ്രമുഖരടക്കം നിരവധിപേര്‍ രംഗത്തെത്തിയതും വിവാദങ്ങൾക്ക് കാരണമായി. മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്ന ചത്തീസ്ഗഡ്ഡിലെ ബസ്തറിലടക്കം കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. 319 വോട്ടിങ്ങ് മെഷീനുകള്‍ക്ക് തകരാറുകള്‍ ഉണ്ടായിരുന്നെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അതിനിടെ ടിഡിപി നേതാക്കള്‍ വോട്ട് ചെയ്യാന്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നതും പ്രശ്നങ്ങൾക്ക് കാരണമായി.
1279 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 1,70,664 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിരുന്നു. 14,21,69,537 വോട്ടര്‍മാരിൽ 65.89 ശതമാനം സമ്മതിദാന അവകാശം വിനിയോഗിച്ചുവെന്നാണ് പ്രാഥമിക കണക്കുകള്‍.