കോൺഗ്രസിന് ഗ്രീൻ വൈറസ് ബാധിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബറേലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഉന്നംവച്ച് പറഞ്ഞത്. വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നതെന്ന് യോഗി പറഞ്ഞിരുന്നു. മുസ്ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ അത് ബാധിച്ചിരിക്കുകയാണെന്നും വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നുമാണ് യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെ വിവിധ പാര്‍ട്ടിയിലെ ദേശീയ നേതാക്കള്‍ രംഗത്തു വന്നിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 സീറ്റുകളിലേക്കും ഏഴ് തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇന്നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.