കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
തൃണമൂല്‍ പ്രവര്‍ത്തകരായ തുജാം അന്‍സാരി, മസ്ദില്‍ ഇസ്ലാം, മാലിക് മാേണ്ഡല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡോംകല്‍ നഗരസഭയിലെ ഏഴാം വാര്‍ഡില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ആളുകള്‍ക്കിടയിലേക്ക് ബോംബ് എറിയുകയായുരുന്നു.അജ്ഞാത സംഘമാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റവരില്‍ ഒരാള്‍ ഡോംകല്‍ നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവാണ്. ഇവരെ മുര്‍ഷിദാബാദ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ ബലൂറുഗട്ട്, മാൽദഹ ഉത്തം, മാൽദഹ ദക്കിൻ, ജംഗുപുർ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയുടെ ഹുമയൂണ്‍ കബീറിനെതിരെ അബു തഹര്‍ ഖാനാണ് മത്സരിച്ചത്.