പാലക്കാട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ പാലക്കാട് യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാനും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ എ. രാമസ്വാമി പാർട്ടിയിൽ നിന്ന് രാജി വച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അദ്ദേഹം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.
1992 മുതല്‍ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച അദ്ദേഹം മുതിർന്ന നേതാവ് എന്ന നിലയിൽ അടിസ്ഥാന തൊഴിലാളികളായ ചുമട്ടു തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവരെ പാര്‍ട്ടിയില്‍ അണിനിരത്തുന്നതിനായും ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ട്.