ETV Bharat / elections

അക്കരയെ തളയ്ക്കുമോ സേവ്യർ: ലൈഫ് ചർച്ചയാകുന്ന വടക്കാഞ്ചേരി ത്രികോണപ്പോരിന് - anil akkare

2016ല്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച വടക്കാഞ്ചേരി നിലനിർത്താൻ യുഡിഎഫും തിരിച്ചു പിടിക്കാൻ എല്‍ഡിഎഫും ശ്രമിക്കുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം നേടിയ വോട്ട് വർധന മുതലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Wadakanchery assembly  വടാക്കഞ്ചേരി  വടാക്കഞ്ചേരി ലൈഫ്  വടാക്കഞ്ചേരി മണ്ഡലം  കേരളത്തിലെ തെരഞ്ഞെടുപ്പുകൾ  മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം  kerala election2021  anil akkare  thrissur
വടക്കാഞ്ചേരി മണ്ഡലം
author img

By

Published : Mar 28, 2021, 12:28 PM IST

മന്ത്രിയായിരുന്ന കെ. മുരളീധരൻ 2004 ലെ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എസി മൊയ്തിനോട് പരാജയപ്പെട്ടതോടെയാണ് വടക്കാഞ്ചേരി മണ്ഡലം കേരളത്തിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ശ്രദ്ധ നേടുന്നത്. ഇതോടെ കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ആദ്യ മന്ത്രിയായി കെ.മുരളീധരൻ മാറി. പിന്നീട് ഇടത്തേക്കും വലത്തേക്കും മാറിയും മറിഞ്ഞും വടക്കാഞ്ചേരി നിന്നു. പക്ഷേ 2016ല്‍ തൃശൂർ ജില്ല ഒന്നടങ്കം എല്‍ഡിഎഫിനൊപ്പം നിന്നപ്പോഴും വടക്കാഞ്ചേരി നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫിന് ഒപ്പം നിന്നു.

വടക്കാഞ്ചേരി മുനിസിപ്പാലിറ്റിക്കൊപ്പം തെക്കുംകര, അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് വടക്കാഞ്ചേരി മണ്ഡലം.

മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം

പതിനൊന്ന് തവണ കോൺഗ്രസിനൊപ്പം നിന്ന ചരിത്രമാണ് മണ്ഡലത്തിന് പറയാനുളളത്. കോൺഗ്രസിന്‍റെ കെ.എസ് നാരായണൻ നമ്പൂതിരിയാണ് മണ്ഡലത്തെ ഏറ്റവും കൂടുതൽ തവണ പ്രതിനിധീകരിച്ചിട്ടുള്ളത്. അഞ്ച് തവണയാണ് അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ലൈഫ് പദ്ധതിയും അതിലെ അഴിമതി ആരോപണങ്ങൾ കൊണ്ടും ശ്രദ്ധേയമായൊരു മണ്ഡലമാണിത്. അനിൽ അക്കരയാണ് നിലവിൽ വടക്കാഞ്ചേരിയുടെ എംഎൽഎ. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ നാൽപത്തി മൂന്ന് വോട്ടുകൾക്കാണ് അക്കരെ മണ്ഡലം നിലനിർത്തിയത്. ഇത്തവണയും അനിൽ അക്കര തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തിലെ എല്ലാവർക്കും സൗജന്യ ഇൻഷുറൻസ് ഏർപെടുത്തിയതും പുഴയ്ക്കലിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പാലം നിർമ്മിച്ചതും അനിൽ അക്കരയുടെ പ്രചാരണ വിഷയങ്ങളാണ്. സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങളാണ് എൽഡിഎഫിന്‍റെ പ്രചാരണായുധം. ഇരുമുന്നണികൾക്കും ബദൽ എന്ന മുദ്രാവാക്യമുയർത്തിയാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം

1957 ല്‍ ദ്വയാംഗമണ്ഡലമായിരുന്ന വടക്കാഞ്ചേരിയില്‍ സിപിഐയിലെ സിസി അയ്യപ്പനും കോൺഗ്രസിലെ കെ കൊച്ചുകുട്ടനും വിജയിച്ചു. 1960ല്‍ പിഎസ്പിയിലെ കെ ബാലകൃഷ്ണ മേനോനും കോൺഗ്രസിലെ കെ കൊച്ചുകുട്ടനും വിജയിച്ചു. 1967 ല്‍ ദ്വയാംഗ മണ്ഡലം മാറിയ ശേഷം എസ്എസ്പിയിലെ എൻകെ ശേഷൻ വിജയിച്ചു. 1970ല്‍ സിപിഎമ്മിലെ എഎസ്എൻ നമ്പീശനും വടക്കാഞ്ചേരിയില്‍ നിന്ന് നിയമസഭയിലെത്തി. തുടർന്ന് 1977 മുതല്‍ 1991 വരെ കോൺഗ്രസിലെ കെഎസ് നാരായണൻ നമ്പൂതിരിയാണ് വടക്കാഞ്ചേരിയെ പ്രതിനിധീകരിച്ചത്. 1996ലും 2001ലും വി ബല്‍റാം കോൺഗ്രസിന് വേണ്ടി മണ്ഡലം നിലനിർത്തി. 2004ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസി മൊയ്‌തീൻ കെ മുരളീധരനെ അട്ടിമറിച്ച് വീണ്ടും മണ്ഡലം സിപിഎമ്മിന് ഒപ്പമാക്കി. 2006ലും മൊയ്തീൻ വിജയിച്ചു. പക്ഷേ 2011ല്‍ സിഎൻ ബാലകൃഷ്ണൻ മണ്ഡലം കോൺഗ്രസിന് വേണ്ടി തിരിച്ചു പിടിച്ച് മന്ത്രിയായി. 2016 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ അനിൽ അക്കരയിലൂടെ മണ്ഡലം കോൺഗ്രസ് നിലനിർത്തി.

2011-ലെ തെരഞ്ഞെടുപ്പ്

79.05 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,31,718 പേർ വോട്ട് രേഖപെടുത്തി. 6,685 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റെ സി.എൻ ബാലകൃഷ്ണൻ സിപിഎമ്മിന്‍റെ എൻ.ആർ ബാലനെ തോൽപിച്ചു. ആ തെരഞ്ഞെടുപ്പിൽ സി.എൻ ബാലകൃഷ്ണന് 67,911 (48.79 ശതമാനം) വോട്ടും എൻ.ആർ ബാലന് 61,226 വോട്ടും ബിജെപി സ്ഥാനാർഥി ഷാജുമോന് 7,451 (5.35) വോട്ടും ലഭിച്ചു.

2016-ലെ തെരഞ്ഞെടുപ്പ്

Wadakanchery assembly  വടാക്കഞ്ചേരി  വടാക്കഞ്ചേരി ലൈഫ്  വടാക്കഞ്ചേരി മണ്ഡലം  കേരളത്തിലെ തെരഞ്ഞെടുപ്പുകൾ  മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം  kerala election2021  anil akkare  thrissur
2016 ലെ വിജയി

2016 ലെ ഗ്രാഫ്

80.91 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,59,781 പേർ വോട്ട് രേഖപെടുത്തി. ആ തെരഞ്ഞെടുപ്പിൽ 43 വോട്ടുകൾക്ക് സിപിഎമ്മിന്‍റെ മേരി തോമസിനെ പരാജയപെടുത്തി അനിൽ അക്കര മണ്ഡലം നിലനിർത്തി. ആ തെരഞ്ഞെടുപ്പിൽ അനിൽ അക്കരയ്ക്ക് 65,535 (41.02 ശതമാനം) വോട്ടും മേരി തോമസിന് 65,492 വോട്ടും ബിജെപി സ്ഥാനാർഥി ടി.എസ്. ഉല്ലാസ് ബാബുവിന് 26,652 (16.68) വോട്ടും ലഭിച്ചു.

2020-ലെ തദ്ദേശ തെരഞ്ഞെടുപ്പ്

ഗ്രാമ പഞ്ചായത്ത്

വടക്കാഞ്ചേരി നഗരസഭയും ഏഴ് ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് വടക്കാഞ്ചേരി മണ്ഡലം. ഇതിൽ നഗരസഭയും അഞ്ച് പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്നു. രണ്ട് എണ്ണം യുഡിഎഫും.

എൽഡിഎഫ്: അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, തെക്കുംകര

യുഡിഎഫ്: മുളങ്കുന്നത്തുകാവ്, തോളൂർ

2021-ലെ സ്ഥാനാർഥികൾ

സിറ്റിങ് എംഎൽഎ അനിൽ അക്കര തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിളളിയാണ് എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തവണത്തെ സ്ഥാനാർഥിയും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി.എസ് ഉല്ലാസ് ബാബുവാണ് എൻഡിഎ സ്ഥാനാർഥി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.