ETV Bharat / elections

ലഘുലേഖ വിതരണം, പരാതിയുമായി എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികള്‍

കേസെടുത്ത് അന്വേഷണം നടത്താമെന്ന പൊലീസിന്‍റെ ഉറപ്പിനെത്തുടര്‍ന്നാണ് ഇരുവരും മടങ്ങിയത്.

udf protest  udf and ldf filed complaint  defamation  election  എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികള്‍  ലഘുലേഖ വിതരണം  പരാതിയുമായി എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികള്‍
ലഘുലേഖ വിതരണം, പരാതിയുമായി എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികള്‍
author img

By

Published : Apr 4, 2021, 5:33 PM IST

പത്തനംതിട്ട: അടൂര്‍ നിയോജക മണ്ഡലത്തില്‍ നാടകീയ രംഗങ്ങള്‍. വ്യക്തിപരമായി ആക്ഷേപിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തവർക്കെതിരെ നടപടി വേണമെന്ന് എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ. അടൂർ ആർഡിഒ ഓഫീസിലെത്തി വരണാധികാരിയെ കണ്ട് അദ്ദേഹം പരാതി സമര്‍പ്പിച്ചു. എൽഡിഎഫ് നേതാക്കൾക്കൊപ്പമെത്തിയാണ് ചിറ്റയം പരാതി നൽകിയത്.

പൊലീസ് നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ഇരുവരും മടങ്ങിയത്

അതേസമയം യുഡിഎഫ് സ്ഥാനാർഥി എംജി കണ്ണൻ വരണാധികാരിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തന്നെയും തന്‍റെ കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ മണ്ഡലത്തിൽ ലഘു ലേഖകൾ വിതരണം ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന്‍റോ ആന്‍റണി എംപി, യുഡിഎഫ് നേതാക്കൾ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. കേസെടുത്ത് അന്വേഷണം നടത്താമെന്ന പൊലീസിന്‍റെ ഉറപ്പിനെ തുടർന്നാണ് എംജി കണ്ണൻ സമരം അവസാനിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.