ആലപ്പുഴ : പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതിയെ പിന്തുണച്ച് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ആർക്കും കയറാവുന്ന സ്ഥലമാണ് വലിയചുടുകാട് പുന്നപ്ര വയലാർ സ്‌മാരകം. പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമരമല്ലെന്ന്ച രിത്രമറിയാവുന്നവർക്കറിയാം. സമര സേനാനികളുടെ പെൻഷൻ ഒഴിവാക്കുന്നതിനോട് യോജിപ്പില്ലെന്നും തുഷാർ വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു.
എൻഡിഎക്ക് സിപിഎമ്മുമായി വോട്ട് കച്ചവടമില്ല, ചെങ്ങന്നൂരിലെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
പുഷ്പാർച്ചന വിവാദം, ബിജെപി സ്ഥാനാർഥിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി - സന്ദീപ് വാചസ്പതി
എൻഡിഎ ഇത്തവണ മികച്ച മുന്നേറ്റം നടത്തുമെന്നും, മുന്നണി സ്ഥാനാർഥികൾ അതിന് പ്രാപ്തിയുള്ളവരാണെന്നും തുഷാര്‍ വെള്ളാപ്പള്ളി.