കൊൽക്കത്ത: രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജശ്വി യാദവ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ അവർക്കുളള പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയാണ് പിൻന്തുണ പ്രഖ്യാപിച്ചത്.
"മമതജിക്ക് പൂർണ്ണ പിന്തുണ നൽകേണ്ടത് ലാലു ജിയുടെ തീരുമാനമാണ്. ബംഗാളിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയുക എന്നതാണ് ഞങ്ങളുടെ ആദ്യത്തെ മുൻഗണനയെന്ന് തേജശ്വി യാദവ് പറഞ്ഞു.ബംഗാളിലേക്ക് ബിജെപി നേതാക്കളുടെ ഘോഷയാത്രയാണ് എന്നാൽ മമതബാനർജിയെക്കാൾ മികച്ച രീതിയിൽ സംസ്ഥാന സർക്കാറിനെ നയിക്കാൻ കഴിവുളള ഒരാളുപോലും അവരിൽ ഇല്ലെന്ന് തേജശ്വി യാദവ് പറഞ്ഞു. പരിചയമില്ലാത്ത ഒരു നേതാവിന് നിങ്ങൾ അധികാരം കൈമാറുമോ? തേജശ്വി യാദവ് ചോദിച്ചു.
"തേജശ്വി ഭായ് ബിജെപിക്കെതിരെ പോരാടുകയാണ്, ഞങ്ങളും പോരാടുകയാണ്, ഈ പിൻന്തുണയ്ക്ക് നന്ദി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ത്രിണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി പറഞ്ഞു.