കോഴിക്കോട്: കേരളത്തിന്‍റെ സമഗ്ര വികസനം എൻഡിഎയിലൂടെ മാത്രമാണ് സാധ്യമാകുകയെന്ന് ജെഡിയു സംസ്ഥാന പ്രസിഡന്‍റ് സുധീർ ജി കൊല്ലറ. കേരള സര്‍ക്കാര്‍ എക്കാലവും നരേന്ദ്ര മോദിക്കെതിരെ നിന്നിട്ടും വികസനത്തിനുള്ള ഫണ്ട് അകമഴിഞ്ഞ് അനുവദിച്ച് നൽകുകയാണെന്ന് സുധീര്‍ പറഞ്ഞു. കേരളത്തിന്‍റെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനതാദൾ കേരളത്തിൽ എൻഡിഎയെ അധികാരത്തിൽ എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര അനന്തപുരിയിൽ എത്തുന്നതോടുകൂടി എൻഡിഎ കേരളത്തിലെ പ്രബല കക്ഷിയായി മാറിയിരിക്കുമെന്നും സുധീര്‍ ജി കൊല്ലറ പറഞ്ഞു.
കേരളത്തിന്‍റെ സമഗ്ര വികസനം എൻഡിഎയിലൂടെ മാത്രമെന്ന് സുധീർ ജി കൊല്ലറ - ജനതാദൾ
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വികസനത്തിനുള്ള ഫണ്ട് കൃത്യമായി അനുവദിക്കുന്നുണ്ടെന്നും സുധീര്‍ ജി കൊല്ലറ