ETV Bharat / elections

തെരഞ്ഞടുപ്പ് പ്രചാരണത്തിന് ആവേശമായി യെച്ചൂരി - kerala election

ഭരണ തുടര്‍ച്ചയിലൂടെ ഇടതുപക്ഷം കേരള ചരിത്രം തിരുത്തുമെന്നും, ഇടതുപക്ഷ ബദലിനു മാത്രമേ ജനാധിപത്യവിരുദ്ധമായ കേന്ദ്ര നീക്കങ്ങളെ ചെറുക്കാന്‍ കഴിയൂ എന്നും സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി  തെരഞ്ഞെടുപ്പ് പ്രചാരണം  കാസര്‍കോട്  സിപിഎം ജനറല്‍ സെക്രട്ടറി  cpm  kerala election  Sitaram Yechury
കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പ്, ഇടത് തെരഞ്ഞടുപ്പ് പ്രചാരണത്തിന് ചൂടുകൂട്ടി യെച്ചൂരി
author img

By

Published : Mar 23, 2021, 6:18 PM IST

Updated : Mar 23, 2021, 8:18 PM IST

കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തില്‍. യെച്ചൂരിയുടെ ആദ്യപൊതുയോഗം കാസര്‍കോട് നീലേശ്വരത്ത് നടന്നു. കത്തുന്ന വെയിലിലും തുറന്ന ജീപ്പിലാണ് യെച്ചൂരിയെ പൊതുയോഗ വേദിയിലേക്ക് ആനയിച്ചത്.

യെച്ചൂരിയുടെ ആദ്യപൊതുയോഗം കാസര്‍കോട് നീലേശ്വരത്ത്

നിറഞ്ഞ സദസിനെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത അദ്ദേഹം ഇഎംഎസിനെയും എകെജിയെയും ജയിപ്പിച്ചുവിട്ട കയ്യൂര്‍ രക്തസാക്ഷി സ്മരണകള്‍ ഉണര്‍ത്തുന്ന മണ്ണിനെക്കുറിച്ച് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പറഞ്ഞ യെച്ചൂരി ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാന്‍ ഇടതുപക്ഷം അധികാരത്തില്‍ വരേണ്ടതുണ്ടെന്ന് ഓര്‍മപ്പെടുത്തി.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വാഗ്ദാനം ചെയ്ത മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചു. കോണ്‍ഗ്രസും യുഡിഎഫും അനാവശ്യമായി ഇടതു സര്‍ക്കാരിനെ ആക്രമിക്കുന്നു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമായി കേന്ദ്ര ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Last Updated : Mar 23, 2021, 8:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.