വയനാട്: കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. എഐസിസി അംഗവും കെപിസിസി വൈസ് പ്രസിഡന്‍റുമായ കെസി റോസക്കുട്ടി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. വനിത കമ്മിഷൻ മുൻ അധ്യക്ഷയും, ബത്തേരി മുൻ എംഎൽഎയുമാണ് റോസക്കുട്ടി.
ഗ്രൂപ്പ് പോരിൽ മനം മടുത്താണ് രാജി. ഇനിയും തുടരാൻ കഴിയില്ലെന്നും, ഹൈക്കമാൻഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും റോസക്കുട്ടി ആരോപിച്ചു. സ്ത്രീകളെ കോണ്‍ഗ്രസ് തുടര്‍ച്ചയായി അവഗണിക്കുകയാണ്. മഹിള കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. 1991ലാണ് റോസക്കുട്ടി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് നിയമസഭയിലെത്തിയത്.