തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സര്‍വേകള്‍ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പക്ഷപാതപരവും കൃത്രിമവുമായ സർവേകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും സ്വാധീനം ചെലുത്തുന്നതിനും കൃത്രിമത്വം നടത്തിയാണ് മാധ്യമങ്ങള്‍ സർവേകൾ സൃഷ്ടിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണയ്ക്ക് അദ്ദേഹം കത്തയച്ചു. വോട്ടർമാരുടെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രവർത്തികൾ തടയണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
സര്‍വേകള്‍ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നു; ടീക്കാറാം മീണയ്ക്ക് കത്തെഴുതി ചെന്നിത്തല
തെരഞ്ഞെടുപ്പിന്‍റെ നിർണായകഘട്ടത്തിൽ ഇത്തരം സര്‍വേകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്ന് ചെന്നിത്തല. മാധ്യമങ്ങള്‍ സര്‍വേയില്‍ കൃതിമത്വം കാട്ടുന്നുവെന്നും ആരോപണം.