കോട്ടയം: ഇരിക്കൂറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ സുധാകരന്‍ പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇരിക്കൂറിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്‌ത് പരിഹരിച്ചെന്നും അദ്ദേഹം പുതുപ്പള്ളിയില്‍ പറഞ്ഞു. ബിജെപിയും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം വ്യക്തമായതോടെ ജാള്യത മറക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്. എലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനുള്ളില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍; സുധാകരന്‍ പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങളാലെന്ന് ഉമ്മൻ ചാണ്ടി - election 2021
ഇരിക്കൂറിലെ സീറ്റിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾ പാര്‍ട്ടി ചര്‍ച്ച ചെയ്‌ത് പരിഹരിച്ചെന്നും ഉമ്മന്‍ചാണ്ടി