ETV Bharat / elections

കൊല്ലം നിലനിർത്തി മുകേഷ് - kollam news

ബിന്ദുകൃഷ്​ണയെ 3034 വോട്ടുകൾക്ക്​ പരാജയപ്പെടുത്തിയത്.

കൊല്ലം നിലനിർത്തി മുകേഷ്  കൊല്ലം  കൊല്ലം വാർത്തകൾ  തെരഞ്ഞെടുപ്പ് വാർത്തകൾ  kollam news  kollam election news
കൊല്ലം നിലനിർത്തി മുകേഷ്
author img

By

Published : May 3, 2021, 12:23 AM IST

കൊല്ലം: കൊല്ലം വീണ്ടും ഉറപ്പിച്ച് എം. മുകേഷ്. കടുത്ത മത്സരം കാഴ്​ചവച്ച എതിരാളിയും ജില്ലാ കോൺഗ്രസ് അധ്യക്ഷയുമായ ബിന്ദുകൃഷ്​ണയെ 3034 വോട്ടുകൾക്ക്​ പരാജയപ്പെടുത്തിയാണ്​ പാർട്ടി രണ്ടാമതും തന്നിലർപ്പിച്ച വിശ്വാസം മുകേഷ്​ കാത്തത്​. ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദം ഉൾപ്പെടെ സർക്കാറിനെ കുഴക്കിയ ആരോപണങ്ങളും ബിന്ദു കൃഷ്​ണക്ക്​ മണ്ഡലത്തിലുള്ള സ്വാധീനവും ഇത്തവണ ഫലം ഇടതുപക്ഷത്തിന്​ എതിരാക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിട്ടും അതിനെയെല്ലാം കാറ്റിൽ പറത്തിയായിരുന്നു മുകേഷിന്‍റെ വിജയം.കഴിഞ്ഞ തവണത്തെതിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞു എങ്കിലും വിജയത്തിന്‍റെ മാറ്റിന്​ കുറവൊന്നുമില്ല.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17,611 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുകേഷ്​ തോല്‍പ്പിച്ചത്.

കോൺഗ്രസിന്‍റെ ശക്തമായ സംഘടന സംവിധാനങ്ങളെയും മറ്റ്​ പ്രതികൂല ഘടകങ്ങളെയും ഒത്തുചേർന്ന്​ നിന്നാണ്​ മണ്ഡലത്തിൽ ഇടതുപക്ഷം മുട്ടുകുത്തിച്ചത്​. ദിവസങ്ങളോളം തീരദേശം കേന്ദ്രീകരിച്ച്​ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ വോട്ടുകൾ ചോരാതെ കാത്തെന്ന്​ നേതാക്കൾ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.