ETV Bharat / elections

ഇരട്ടവോട്ട് വിവാദം ചെന്നിത്തലയുടെ ദുഷ്ടലാക്കെന്ന് മന്ത്രി എംഎം മണി - ഇടുക്കി

ഇരട്ടവോട്ട് വിവാദം കോണ്‍ഗ്രസിനും യുഡിഎഫിനും വോട്ട് കുറയാനേ ഇടയാക്കൂവെന്ന് മന്ത്രി എംഎം മണി.

mm-mani  സിപിഎം  mm Mani  chennithala  congress-cpm  kerala election 2021  ഇടുക്കി  ഇരട്ടവോട്ട് വിവാദം
ഇരട്ടവോട്ട് വിവാദം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ചെന്നിത്തലയുടെ ദുഷ്ടലാക്കാണെന്ന് മന്ത്രി എം എം മണി
author img

By

Published : Apr 3, 2021, 4:13 PM IST

ഇടുക്കി: ഇരട്ടവോട്ട് വിവാദം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള രമേശ് ചെന്നിത്തലയുടെ ദുഷ്ടലാക്കാണെന്ന് മന്ത്രി എംഎം മണി. വിവാദം കോണ്‍ഗ്രസിനും യുഡിഎഫിനും വോട്ട് കുറയാനേ സഹായിക്കൂവെന്നും മന്ത്രി പറഞ്ഞു. ഇരട്ടവോട്ട് വിവാദം സിപിഎമ്മിനെ ബാധിക്കില്ല. യു ഡി എഫ് ഭരണകാലത്ത് ഇത് സംബന്ധിച്ചൊന്നും ചെയ്തില്ല. അന്ന് ചെന്നിത്തലയുടെ പാര്‍ട്ടിക്ക് വന്ന വീഴ്ചയാണ് ഇരട്ടവോട്ട്. എന്നിട്ടാണ് ഇപ്പോള്‍ വോട്ടര്‍പട്ടികയുമായി പോകുന്നതെന്നും എംഎം മണി പ്രതികരിച്ചു.

നിയമപരമായ അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അത് ഉപയോഗപ്പെടുത്തുന്നതിന് പകരം പോളിങ് ബൂത്തിലേയ്ക്ക് പോകുന്ന സമയത്ത് ഇരട്ടവോട്ടുമായി വരുന്നതില്‍ പന്തികേടുണ്ട്. ഇന്ത്യൻ ജനപ്രാതിനിധ്യ നിയമമനുസരിച്ച് കോടതിക്ക് പോലും ഇടപെടുന്നതില്‍ പരിമിതിയുണ്ട്. ഇരട്ടവോട്ട് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുക്കട്ടെയെന്നും. എംഎം മണി ഇടുക്കിയിൽ പറഞ്ഞു.

ഇരട്ടവോട്ട് വിവാദം ചെന്നിത്തലയുടെ ദുഷ്ടലാക്കാണെന്ന് മന്ത്രി എം എം മണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.