മലപ്പുറം: ആര്യാടൻ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്‍റാക്കാനുള്ള നീക്കത്തിൽ എതിർപ്പ് പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ് കുഞ്ഞി. ജില്ലയിലെ എ ഗ്രൂപ്പിന്‍റെ പ്രമുഖനും, ആര്യാടൻ മുഹമ്മദിന്‍റെ വിശ്വസ്തനുമായിരുന്നു മുഹമ്മദ് കുഞ്ഞി.
നാല് ആളെ കൂട്ടി പ്രകടനം നടത്തി നേത്യത്വത്തെ സമർദ്ദത്തിലാക്കി ഡിസിസി പ്രസിഡന്‍റാകാനുള്ള നീക്കം അനുവദിക്കാൻ പാടില്ല. പാർട്ടി തലങ്ങളിൽ ആലോചിക്കാതെ ഇത്തരം തീരുമാനം ഉണ്ടായാൽ ജില്ലയിൽ പാർട്ടിക്ക് അത് വലിയ തിരിച്ചടിയാകുമെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു.