മലപ്പുറം:നിയമസഭയിലും വനിതാ സംവരണം ഉണ്ടായിരുന്നെങ്കിൽ ആരുടെയും കാലു പിടിക്കാതെ വനിതകൾക്ക് സീറ്റു ലഭിക്കുമായിരുന്നു എന്ന് വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് കമറുന്നിസ അൻവർ. ഇപ്പോഴത്തെ സാഹചര്യങ്ങൾ നോക്കുമ്പോൾ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കമറുന്നിസ അൻവർ പറഞ്ഞു. മുസ്ലിം ലീഗിൽ നിന്ന് ഇത്തവണ ഒരു വനിത സ്ഥാനാർഥി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് അതിനുള്ള ഉത്തരം ഞങ്ങൾക്ക് പറയാൻ പറ്റില്ല എന്നും. അത് പറയേണ്ടത് തങ്ങളാണെന്നും കമറുനീസ അൻവർ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വേണമെന്ന് സംസ്ഥാന കമ്മിറ്റിയെ അറിയിച്ചതായും കമറുന്നിസ അൻവർ പറഞ്ഞു. 1996 ൽ ഞാൻ ചോദിക്കാതെ തന്നെ എനിക്ക് സീറ്റ് തന്നിരുന്നു .അന്ന് ഞാൻ ചെറിയ വോട്ടിന് പരാജയപ്പെട്ടു. കഴിവും പ്രാപ്തിയും ഉള്ള നിരവധി സ്ത്രീകൾ ഇന്ന് പാർട്ടിയിൽ ഉണ്ട് അവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കൊടുക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം എന്നും അവർ പറഞ്ഞു.അതോടൊപ്പം തന്നെ ഇരുപതിൽ കൂടുതൽ സീറ്റുകൾ ഉള്ള മുസ്ലിം ലീഗിന് ഒരു സീറ്റിൽ മാത്രം സ്ത്രീകളെ പരിഗണിച്ചാൽ മതിയോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു അവരുടെ മറുപടി. സീറോയിൽ നിൽക്കുന്നതിനേക്കാൾ നല്ലത് ഒരു സീറ്റ് എങ്കിലും കിട്ടുന്നതല്ലേ നല്ലത് എന്നായിരുന്നു കമറുനീസ അൻവറിന്‍റെ മറുപടി.
എന്തുകൊണ്ട് വനിതാബിൽ പാസായില്ല ഇപ്പോൾ പാസാകും .ഇപ്പോൾ പാസാക്കുമെന്ന് പറഞ്ഞെങ്കിലും വനിതാബിൽ പാസായില്ല.ഏതു പാർട്ടിയാണെങ്കിലും പുരുഷന്മാർസീറ്റു വിട്ടുനൽകാൻ തയ്യാറാവില്ല.വനിതാ ബിൽ പാസ്സായിരുന്നങ്കിൽ ആരുടേയും കാലു പിടിക്കാതെ വനിതകൾക്ക് സീറ്റു ലഭിക്കുമായിരുന്നു എന്നും കമറുന്നിസ അൻവർ പറഞ്ഞു. ഏതെങ്കിലും തരത്തിൽ സമസ്തയെ ലീഗ് ഭയക്കുന്നോ എന്ന ചോദ്യത്തിന് ഒരുപക്ഷേ ഉണ്ടാക്കാം എന്നായിരുന്നു മറുപടി.