ETV Bharat / elections

എംവി ഗോവിന്ദന്‍റേത് കള്ളവോട്ടിനുള്ള ആഹ്വാനമെന്ന് യുഡിഎഫ്

author img

By

Published : Apr 4, 2021, 4:43 PM IST

പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യുമെന്നും കമ്മീഷന് തടയാന്‍ കഴിയില്ലെന്നുമുള്ള എം വി ഗോവിന്ദന്‍റെ പ്രസ്‌താവന കള്ളവോട്ടിനുള്ള പരസ്യ ആഹ്വാനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍.

DCC General Secretary against LDF candidate in Kannur  കള്ളവോട്ട് ആരോപണം  കള്ളവോട്ട്  എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ കള്ളവോട്ട് ആരോപണം  എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ ഡിസിസി ജനറൽ സെക്രട്ടറി  കണ്ണൂർ  kannur  തളിപ്പറമ്പ്  തളിപ്പറമ്പ് എൽഡിഎഫ് സ്ഥാനാർഥി  thalipparamb  thalipparamb ldf canddidate  എം.വി. ഗോവിന്ദൻ  mv govindan  ldf candidate mv govindan  thalipparamb constituency  തളിപ്പറമ്പ് നിയോജക മണ്ഡലം  തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് 2021  election  election 2021  ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍  ടി. ജനാര്‍ദ്ദനന്‍
DCC General Secretary against LDF candidate in Kannur

കണ്ണൂർ: തളിപ്പറമ്പ് എൽഡിഎഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്‍റെ പ്രസ്താവന കള്ളവോട്ടിനുള്ള പരസ്യ ആഹ്വാനമാണെന്ന് യുഡിഎഫ്. പട്ടികയിലുള്ള എല്ലാവരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്നും അത് കമ്മിഷന് തടയാന്‍ കഴിയില്ലെന്നുമുള്ള എം വി ഗോവിന്ദന്‍റെ പരാമര്‍ശം കള്ളവോട്ടിനുള്ള പരസ്യ ആഹ്വാനമായി കണക്കാക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ പറഞ്ഞു.

ഇരട്ട വോട്ടും സ്ഥലത്ത് ഇല്ലാത്തവരും മരിച്ചവരുമടക്കം അയ്യായിരത്തോളം പേരുകളുണ്ട് പട്ടികയില്‍. അതെല്ലാം ചെയ്യുമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രസ്‌താവന അണികളെ കൊണ്ട് കള്ളവോട്ട് ചെയ്യിക്കുമെന്ന തുറന്നുപറച്ചിലാണ്.

സിപിഎമ്മിലെ വിഭാഗീയതയും, ജനരോഷവും കാരണം പരാജയഭീതി മുന്നില്‍കണ്ടാണ് അണികളെ രംഗത്തിറക്കി കള്ളവോട്ടിന് ആഹ്വാനം ചെയ്തത്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ആണെന്നും കമ്മിഷൻ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ ടി.ജനാര്‍ദ്ദനന്‍ ആവശ്യപ്പെട്ടു.

കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ കള്ളവോട്ട് ആരോപണവുമായി ഡിസിസി ജനറൽ സെക്രട്ടറി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.