ETV Bharat / elections

പശ്ചിമബംഗാളിൽ കോൺഗ്രസ് 39 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു - കോൺഗ്രസ് പാർട്ടി

പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായി നടക്കും

Congress releases list  West Bengal Assembly polls  Congress releases list of 39 candidates  list of 39 candidates for West Bengal Assembly polls  പശ്ചിമബംഗാളിൽ കോൺഗ്രസ് 39 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു  കോൺഗ്രസ് 39 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു  39 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു  പശ്ചിമബംഗാൾ  West Bengal  West Bengal Assembly  പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ്  assembly election 2021  election 2021  കോൺഗ്രസ് പാർട്ടി  congress party
Congress releases list of 39 candidates for West Bengal Assembly polls
author img

By

Published : Mar 21, 2021, 7:15 AM IST

ന്യൂഡൽഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന 39 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. മുർഷിദാബാദിൽ നീജുദ്ദീൻ എസ്കെ, കൃഷ്‌ണാനഗർ ഉത്തറിൽ സിൽവി സാഹ, ഭട്‌പാറയിൽ ധർമേന്ദ്ര ഷാ എന്നിവരെയാണ് പാർട്ടി കളത്തിലിറക്കിയത്. എംഡി ഷദാബ് ഖാൻ ഭബാനിപൂരിലും എംഡി മുഖ്‌താർ കൊൽക്കത്തയിലും നിന്ന് മത്സരിക്കും. രശ്ബെഹാരി സീറ്റിൽ ഇത്തവണ അശുതോഷ് ചാറ്റർജി മത്സരിക്കുമ്പോൾ ജനബ് അജ്‌മൽ ഖാൻ ജോരാസാങ്കോയിൽ നിന്നാകും മത്സരിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ച്, ആറ്, ഏഴ്, എട്ട് ഘട്ടങ്ങളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇടതുപാർട്ടിസഖ്യങ്ങളുമായി 92 സീറ്റുകളിലാണ് കോൺഗ്രസ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പോരാടുന്നത്. 294 അംഗങ്ങളടങ്ങുന്ന പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായി നടക്കും. അവസാനഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നും വോട്ടെണ്ണൽ മെയ് രണ്ടിനുമാണ് നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.