കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോട്ടയം ജില്ലയില്‍ സമര്‍പ്പിച്ച 13 നാമനിര്‍ദേശ പത്രികകള്‍ തള്ളി. ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച 83 പത്രികകള്‍ സൂക്ഷ്‌മ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി. അതത് വരണാധികാരികളുടെ നേതൃത്വത്തിലായിരുന്നു സൂക്ഷ്‌മ പരിശോധന. തള്ളിയവരില്‍ പാര്‍ട്ടി ഡമ്മി സ്ഥാനാര്‍ഥികളും ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയില്‍ മത്സര രംഗത്ത് ശേഷിക്കുന്നവരുടെ എണ്ണം 70 ആയി.
കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി നിയോജകമണ്ഡലങ്ങളിലെ മുഴുവന്‍ പത്രികകളും അംഗീകരിച്ചു. ഏറ്റുമാനൂര്‍-9, കടുത്തുരുത്തി-6, കോട്ടയം-6, പാലാ-11, പൂഞ്ഞാര്‍-10, ചങ്ങനാശേരി-10, കാഞ്ഞിരപ്പള്ളി-5, വൈക്കം-7, പുതുപ്പള്ളി-6 എന്നിങ്ങനെയാണ് ശേഷിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം. പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്.