ETV Bharat / crime

മലപ്പുറത്ത് കാപ്പ ലംഘിച്ച യുവാവ് അറസ്റ്റില്‍ - മലപ്പുറത്ത് കാപ്പ ലംഘിച്ച യുവാവ് അറസ്റ്റില്‍

മയക്കുമരുന്ന് കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്.

മലപ്പുറത്ത് കാപ്പ ലംഘിച്ച യുവാവ് അറസ്റ്റില്‍  കാപ്പ ചുമത്തി  മയക്ക് മരുന്ന് കേസ്  മലപ്പുറം വാര്‍ത്തകള്‍  മലപ്പുറം ജില്ല വാര്‍ത്തകള്‍  kerala news updates
അറസ്റ്റിലായ കുറ്റിപ്പുറം സ്വദേശി അഷ്‌റഫ് അലി
author img

By

Published : Nov 9, 2022, 6:23 PM IST

മലപ്പുറം: കോടതിയുടെ പ്രവേശനാനുമതി ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചയാള്‍ പിടിയില്‍. കുറ്റിപ്പുറം സ്വദേശി അഷ്‌റഫ് അലിയാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് ഗുണ്ട ആക്‌ട് പ്രകാരം ജില്ലയിലേക്കുള്ള പ്രവേശനാനുമതി കോടതി വിലക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ ആതവനാടുള്ള തന്‍റെ സഹോദരിയുടെ വീട്ടിലെത്തിയിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് അഷ്‌റഫ്. കുറ്റിപ്പുറം, കല്‌പകഞ്ചേരി, വളാഞ്ചേരി, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലും കൊണ്ടോട്ടി, കുറ്റിപ്പുറം എക്‌സൈസ് ഓഫിസുകളിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ആക്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍.

നിരവധി കേസുകളില്‍ പ്രതിയായത് കൊണ്ട് ഇയാള്‍ ജില്ലയില്‍ കയറുന്നത് വിലക്കണമെന്ന ജില്ല പൊലീസ് മേധാവിയുടെ ആവശ്യ പ്രകാരമാണ് കോടതി നടപടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.