തിരുവനന്തപുരം: കോവളം ആഴാകുളത്ത് യുവാവിനെ ബന്ധു വെട്ടിപ്പരിക്കേൽപ്പിച്ചു. മീൻവിൽപ്പനക്കാരനായ രാജേഷിനാണ് വെട്ടേറ്റത്. വീട്ടിൽ കിടന്നുറങ്ങിയ രാജേഷിനെ ഇയാളുടെ ബന്ധുവായ പൊറോഡ് സ്വദേശി അനിയാണ് വെട്ടിയത്.
തലയിൽ നെടുകെ ആഴത്തിൽ വെട്ടേറ്റതിനെ തുടർന്ന് രാജേഷിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നും വിവരമറിഞ്ഞെത്തിയ കോവളം പൊലീസ് കേസ് എടുക്കുമെന്ന് അറിയിച്ചു. ഇതിന് മുൻപ് അനിയുടെ സഹോദരനും രാജേഷിനെ ആക്രമിച്ചിട്ടുണ്ട്.
Also read: ദമ്പതികള്‍ തമ്മില്‍ വെട്ടി പരിക്കേല്‍പിച്ചു, തടയാനെത്തിയ ആളെയും ആക്രമിച്ചു