ETV Bharat / crime

യൂട്യൂബ് നോക്കി ആയുധം നിര്‍മിച്ച രണ്ട് പേര്‍ തമിഴ്നാട് പൊലീസിന്‍റെ പിടിയില്‍

author img

By

Published : May 21, 2022, 11:11 AM IST

ആയുധനിര്‍മാണത്തിനായി ഇവര്‍ വീട് വാടകക്ക് എടുത്തിരുന്നു. പരിശോധനയില്‍ വീട്ടില്‍ നിന്നും നിരവധി മാരകായുധങ്ങളാണ് പൊലീസിന് ലഭിച്ചത്.

Police have arrested two youths for making weapons with the help of YouTube  young men arrested for making weapons  selam police arrested two young men for making weapons  selam omalur police arrested two young men  young men making weapons with the help of youtube channel in selam  സേലത്ത് യൂട്യൂബ് നോക്കി ആയുധനിര്‍മാണം  സേലത്ത് യുവാക്കളുടെ ബാഗില്‍ നിന്നും പൊലീസ് കണ്ടെടുത്തത് കൈത്തോക്കും കത്തിയും  ആയുധനിര്‍മാണത്തിനായി ഇവര്‍ വീട് വാടകക്ക് എടുത്തിരുന്നു
യൂട്യൂബ് നോക്കി ആയുധനിര്‍മാണം ; യുവാക്കളുടെ ബാഗില്‍ നിന്നും പൊലീസ് കണ്ടെടുത്തത് കൈത്തോക്കും കത്തിയും

സേലം: ഒമലൂരില്‍ മാരകായുധങ്ങളുമായി യുവാക്കള്‍ പിടിയില്‍. ഒമലൂര്‍ പൊലീസിന്‍റെ വാഹനപരിശോധനക്കിടെ പുളിയാംപട്ടിയില്‍ വച്ചാണ് സേലം എരുമപാളയം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി, സഞ്ജയ് പ്രതാപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സേലത്തു നിന്നും ഇരുചക്രവാഹനത്തിലെത്തിയ ഇവരെ പൊലീസ് തടയുകയായിരുന്നു.

പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരുടെ ബാഗ് പരിശോധിച്ചു. ബാഗില്‍ നിന്നും കൈത്തോക്ക്, കത്തി, പിസ്റ്റള്‍ തുടങ്ങിയ മാരകായുധങ്ങള്‍ കണ്ടെത്തി. കൂടാതെ പകുതി നിര്‍മിച്ച പിസ്റ്റളും കണ്ടെടുത്തു. യൂട്യൂബ് ചാനല്‍ നോക്കിയാണ് തങ്ങള്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നതെന്ന് ഇരുവരും മൊഴി നല്‍കി. ആയുധനിര്‍മാണത്തിനായി ഇവര്‍ വീട് വാടകക്ക് എടുത്തതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. പരിശോധനയില്‍ വീട്ടില്‍ നിന്ന് നിരവധി മാരകായുധങ്ങളും ആയുധനിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. ഇരുവരെയും ആയുധ നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. പ്രതികളെ സേലം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Also Read യുട്യൂബ് നോക്കി ഗര്‍ഭഛിദ്രം നടത്തി; 17കാരി ആശുപത്രിയില്‍

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.