മലപ്പുറം: നിലമ്പൂരിൽ ലോക്ക് ഡൗൺ പരിശോധനക്കിടയിൽ പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ചന്തക്കുന്ന് സ്വദേശി മുഹമ്മദ് അസ്‌ലമിനെയാണ് നിലമ്പൂർ സി.ഐ എം.എസ് ഫൈസൽ അറസ്റ്റ് ചെയ്യത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ മുക്കട്ട ഭാഗത്ത് അലസമായി നടക്കുന്ന ഇയാളെ കണ്ട് ചോദ്യം ചെയ്തപ്പോൾ പൊലീസിനെ അക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്. മുൻപ് നിലമ്പൂർ ബസ് സ്‌റ്റാൻഡിൽ ഓട്ടോറിക്ഷ ഡ്രൈവറെ തലക്കടിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയാണ് പിടിയിലായ മുഹമ്മദ് അസ്‌ലം.
വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച യുവാവ് അറസ്‌റ്റില്‍ - പൊലീസിനെ ആക്രമിച്ച് യുവാവിനെ അറസ്‌റ്റ് ചെയ്തു
നിലമ്പൂരിലാണ് സംഭവം. ലോക്ക്ഡൗണിനെ തുടർന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം.