ETV Bharat / crime

ശ്രീനിവാസന്‍ വധക്കേസ്; പിഎഫ്‌ഐ നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍ - പാലക്കാട് വാര്‍ത്തകള്‍

ആര്‍എസ്‌എസ്‌ നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാവ് അറസ്റ്റില്‍.

Palakkad  Yahiya Thangal arrested in Srinivasan murder  latest news in Palakkad  news updates in in Palakkad  news updates in kerala  ശ്രീനിവാസന്‍ വധക്കേസ്  പിഎഫ്‌ഐ നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍  പാലക്കാട് വാര്‍ത്തകള്‍  ആര്‍എസ്‌എസ്
പിഎഫ്‌ഐ നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍
author img

By

Published : Nov 16, 2022, 7:56 AM IST

പാലക്കാട്: ആര്‍എസ്‌എസ് നേതാവ് എ. ശ്രീനിവാസന്‍ വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം യഹിയ തങ്ങള്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 45 ആയി. യു.എ.പി.എ കേസില്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന യഹിയ തങ്ങളെ കോടതിയില്‍ അപേക്ഷ നല്‍കിയ ശേഷമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഏപ്രിലിലാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ എ.ശ്രീനിവാസന്‍ (45) കൊല്ലപ്പെട്ടത്. എലപ്പുള്ളിയില്‍ പിഎഫ്‌ഐ നോതാവ് എ. സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായാണ് അടുത്ത ദിവസമാണ് മേലമുറിയിലെ കടയ്ക്കുള്ളില്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. യു.എ.പി.എ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്‌ത പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫും ശ്രീനിവാസന്‍ കേസിലെ പ്രതിയാണ്.

ഇയാള്‍ കേസിലെ 41-ാം പ്രതിയാണ്. കൊലപാതകത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.