ETV Bharat / crime

വിവാഹേതര ബന്ധത്തിന് വഴങ്ങിയില്ല ; 40 കാരിയെ നടുറോഡിലിട്ട് 10 തവണ കുത്തി - ഹൈദരാബാദില്‍ വിധവയെ നടുറോഡില്‍ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 40 കാരി ആശുപത്രിയില്‍ ചികിത്സയില്‍

women attacked on road for not accepting love  വിവാഹേതര ബന്ധത്തിന് വഴങ്ങിയില്ല വിധവയെ നടുറോഡില്‍ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു  widow attacked on road for not accepting love  32 year old young man attacked a widow for not accepting his love  ഹൈദരാബാദില്‍ വിധവയെ നടുറോഡില്‍ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു  വിധവക്ക് യുവാവിന്‍റെ ആക്രമണം
വിവാഹേതര ബന്ധത്തിന് വഴങ്ങിയില്ല ; വിധവയെ നടുറോഡില്‍ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു
author img

By

Published : May 27, 2022, 10:19 PM IST

Updated : May 27, 2022, 10:30 PM IST

ഹൈദരാബാദ് : വിവാഹേതര ബന്ധത്തിന് വഴങ്ങാത്തതില്‍ പ്രകോപിതനായ യുവാവ് വിധവയെ പട്ടാപ്പകല്‍ നടുറോഡില്‍ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹൈദരാബാദ് കഞ്ചന്‍ബാഗ് പ്രദേശത്താണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈദനൂര്‍ ബാനു(40)വിനെ പ്രദേശവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യം

സംഭവത്തില്‍ ഹാഫിസ് ബാബാനഗര്‍ സര്‍ക്കാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ഷെയ്ഖ് നസീറുദ്ദീന്‍ എന്ന 32കാരനെ പൊലീസ് തിരിച്ചറിഞ്ഞു. ഇതേ കോളനിയിലെ താമസക്കാരിയായ സൈദനൂര്‍ ബാനുവിന്‍റെ ഭര്‍ത്താവ് ഇന്‍തിയാസ് മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയായ ഇവര്‍ ഒരു കടയില്‍ ജോലി ചെയ്‌തുവരികയായിരുന്നു.

സൈദനൂര്‍ ബാനുവിനോടുള്ള പരിചയം മുതലാക്കി നസീറുദ്ദീന്‍ ഇവരെ വിവാഹേതര ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ സൈദനൂര്‍ ബാനു ഒഴിഞ്ഞുമാറിയത് ഇയാളെ പ്രകോപിതനാക്കി. റോഡിലൂടെ നടന്നുപോകുകയായിരുന്ന 40 കാരിയെ ഇയാള്‍ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.

Also Read കുഞ്ഞ് ഉറങ്ങിയില്ല, പിഞ്ചുകുഞ്ഞിന്‍റെ കർണപടം അടിച്ചുപൊട്ടിച്ച ആയ അറസ്റ്റില്‍

കത്തി ഉപയോഗിച്ച് പത്ത് തവണ ഇയാള്‍ സൈദനൂര്‍ ബാനുവിനെ കുത്തി. തടയാനെത്തിയ നാട്ടുകാര്‍ക്ക് നേരെയും കത്തി വീശി. സൈദനൂര്‍ ബാനു മരിച്ചെന്ന് കരുതി നസീറുദ്ദീന്‍ മടങ്ങുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന സൈദനൂര്‍ ബാനുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ഒവൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞെത്തിയ പൊലീസ് നസീറുദ്ദീന്‍റെ ഇരുചക്ര വാഹനം കണ്ടെത്തി. പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Last Updated : May 27, 2022, 10:30 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.