ETV Bharat / crime

കൊച്ചിയിലെ യുവതിയുടെ കൊലപാതകം : ഭർത്താവിനായുള്ള തെരച്ചിൽ ഊർജിതം - മഹാരാഷ്ട്ര സ്വദേശിനിയുടെ കൊലപാതകം

മഹാരാഷ്‌ട്ര സ്വദേശിനിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ദമ്പതികൾ വീട്ടുടമയ്‌ക്ക് നൽകിയ അഡ്രസും പേരുകളും തെറ്റാണെന്ന കണക്കുകൂട്ടലിൽ പൊലീസ്

murder  woman killed in kadavanthra updation  murder in kochi  kochi murder  kochi crime news  ernakulam murder  woman killed in kochi  കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി  യുവതിയെ കൊലപ്പെടുത്തി കവറില്‍ പൊതിഞ്ഞ നിലയില്‍  കൊച്ചി കൊലപാതകം  യുവതിയെ ഭർത്താവ് കൊലപ്പെടുത്തി  യുവതിയെ കൊന്നു  കൊലപാതകം കൊച്ചി  കടവന്ത്രയിൽ കൊലപാതകം  വാടകയ്‌ക്ക് എടുത്ത വീട്ടിൽ കൊലപാതകം  കൊലപാതകം കൊച്ചി എറണാകുളം  ഭാര്യയെ കൊലപ്പെടുത്തി യുവാവ്  യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി  യുവതിയുടെ മൃതദേഹം കണ്ടെത്തി  എറണാകുളം കൊലപാതകം  യുവതിയുടെ കൊലപാതകം  മഹാരാഷ്ട്ര സ്വദേശിനി മരിച്ച നിലയിൽ  മഹാരാഷ്ട്ര സ്വദേശിനിയുടെ കൊലപാതകം  മഹാരാഷ്‌ട്ര സ്വദേശിനിയെ കൊലപ്പെടുത്തി
കൊച്ചിയിലെ യുവതിയുടെ കൊലപാതകം: ഭർത്താവിനായുള്ള തെരച്ചിൽ ഊർജ്ജിതം
author img

By

Published : Oct 25, 2022, 7:17 AM IST

Updated : Oct 25, 2022, 8:42 AM IST

എറണാകുളം : കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനായുള്ള തെരച്ചിൽ തുടരുന്നു. മഹാരാഷ്ട്ര സ്വദേശിനി ലക്ഷ്‌മിയാണ് മരിച്ചത്. ഭർത്താവായ റാം ബഹദൂറിനൊപ്പം കടവന്ത്ര ഗിരിനഗറിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന യുവതിയുടെ മൃതദേഹം ഇന്നലെ (ഒക്‌ടോബർ 24) വൈകുന്നേരമാണ് പൊലീസ് കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട്

വീട് വാടകയ്‌ക്ക് എടുത്തപ്പോൾ ഇവർ തിരിച്ചറിയൽ കാർഡോ മറ്റ് രേഖകളോ നൽകിയിരുന്നില്ല. വാടക രേഖയ്ക്കായി ഇവർ വീട്ടുടമയ്‌ക്ക് നൽകിയ അഡ്രസ് തെറ്റാണെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ഇവർ വീട്ടുടമയോട് പറഞ്ഞ പേരുകളും തെറ്റായിരിക്കാമെന്നാണ് പൊലീസ് നിഗമനം.

Also read: കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി കവറില്‍ പൊതിഞ്ഞ നിലയില്‍ ; മരിച്ചത് മഹാരാഷ്‌ട്ര സ്വദേശിനി

ഇരുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികൾ താമസിച്ചിരുന്നത്. അസഹ്യമായ ദുർഗന്ധത്തെ തുടർന്ന്, മുകളിലെ നിലയിൽ താമസിക്കുന്ന വീട്ടുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ശേഷം തുണി കൊണ്ട് വരിഞ്ഞുകെട്ടിയ നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ അഴുകിയ നിലയിലായിരുന്നു. ഒരു വർഷം മുൻപാണ് ഇരുവരും ഗിരിനഗറിൽ താമസമാരംഭിച്ചത്. രണ്ടുപേരും തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് വീട്ടുടമസ്ഥർ പറഞ്ഞു.

Last Updated : Oct 25, 2022, 8:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.