ETV Bharat / crime

12 വയസുകാരിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ചു! അമ്മയും ഭര്‍ത്താവും അറസ്റ്റില്‍ - പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡിലാണ് സംഭവം

police arrest victim's mother  Uttarakhand child marriage case  child rape case india  pocso case uttarakhand  പെണ്‍കുട്ടിയെ രണ്ട് തവണ വിവാഹം കഴിച്ചു  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു  യുവാവ് അറസ്റ്റിൽ
12 വയസുള്ള പെണ്‍കുട്ടിയെ രണ്ട് തവണ വിവാഹം കഴിച്ചു; മാതാവ് അറസ്റ്റിൽ
author img

By

Published : Jun 23, 2022, 12:00 PM IST

ഷിംല: 12 വയസുകാരിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ച മാതാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ പിത്തോർഗഡിലാണ് സംഭവം. രണ്ടാം വിവാഹത്തിൽ പെണ്‍കുട്ടി ഗർഭിണിയായി.

പെൺകുട്ടിയെ വിവാഹം കഴിച്ച 36കാരനായ യുവാവും പൊലീസ് പിടിയിലായി. 2021 ജൂണിലാണ് പെണ്‍കുട്ടിയെ അമ്മയും രണ്ടാനച്ഛനും ചേർന്ന് ധാർചുലയിൽ വച്ച് ആദ്യ വിവാഹം കഴിപ്പിച്ചത്. എന്നാൽ കുറച്ച് നാളുകള്‍ക്ക് ശേഷം ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ച് കുട്ടി വീട്ടിൽ തിരികെയെത്തി.

തുടർന്ന് 2021 ഡിസംബറിൽ കുട്ടിയെ മാതാപിതാക്കള്‍ വീണ്ടും വിവാഹം കഴിപ്പിക്കുകയായിരുന്നു. കുട്ടിയെ ആദ്യം വിവാഹം ചെയ്‌ത വ്യക്തിയേയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 376, 5 (j) (II)/6 പോക്‌സോ നിയമം, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.