ETV Bharat / crime

പ്രവാസി യുവാവിന്‍റെ കൊലപാതകം ; മുഖ്യപ്രതിയടക്കം രണ്ട് പേര്‍ പിടിയില്‍

author img

By

Published : Jun 28, 2022, 8:46 PM IST

പ്രവാസി യുവാവിനെ ബന്ദിയാക്കി കൊലപ്പെടുത്തിയ വീട് പൊലീസ് കണ്ടെത്തി

Ksd_kl5__murder case follow up _7210525  പ്രവാസി യുവാവിന്‍റെ കൊലപാതകം  രണ്ട് പേര്‍ പിടിയില്‍  പൈവളിഗ  Two persons including the main accused have been arrested  കാസർകോട്  the murder of the expat youth  പ്രവാസി യുവാവിനെ കൊലപെടുത്തിയ രണ്ട് പ്രതികള്‍ പിടിയില്‍
പ്രവാസി യുവാവിനെ കൊലപെടുത്തിയ രണ്ട് പ്രതികള്‍ പിടിയില്‍

കാസർകോട് : പ്രവാസിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ടുപേര്‍ പിടിയില്‍. മുഖ്യപ്രതിയായ പൈവളിഗ സ്വദേശിയെ ഗോവയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരുടെയും പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. അതേസമയം സിദ്ദിഖിനെ ബന്ദിയാക്കി കൊലപ്പെടുത്തിയ വീടും അന്വേഷണം സംഘം കണ്ടെത്തി. പൈവളിഗയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ കയ്യാർകാടുള്ള വീട്ടിലാണ് സിദ്ദിഖിനെ ബന്ദിയാക്കിയിരുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് കൊലപാതകത്തിന്‍റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി.

also read: പ്രവാസി യുവാവിന്‍റെ കൊലപാതകം; പിന്നില്‍ 'സിയ' ക്വട്ടേഷന്‍ സംഘമെന്ന് പൊലീസ്

അതേസമയം അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തന്‍റെ സഹോദരനും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.