പനാജി: ഗോവ പൊലീസ് രണ്ടിടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ കഞ്ചാവ് കൈവശം വെച്ച രണ്ടുപേര്‍ പിടിയില്‍. ഒരാള്‍ ശനിയാഴ്‌ച രാത്രി നടത്തിയ റെയ്‌ഡിലും മറ്റെയാള്‍ ഞായറാഴ്‌ച രാവിലെ നടത്തിയ റെയ്‌ഡിലുമാണ് അറസ്റ്റിലായത്. ആദ്യ റെയ്‌ഡില്‍ 21 വയസുകാരനായ രത്നഗിരി ഖേദ് സ്വദേശിയായ അവ്ദുത് ഘോഡാണ് അറസ്റ്റിലായത്. 1,20,000 രൂപ വില വരുന്ന കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുക്കുകയും ചെയ്‌തു.
ഞായറാഴ്‌ച പുലർച്ചെ കലാൻഗുട്ടിൽ നടത്തിയ മറ്റൊരു റെയ്‌ഡിൽ പശ്ചിമ ബംഗാൾ സ്വദേശിയായ 19 വയസുള്ള ഷബ്ബീർ അലി ഷായാണ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന 1.034 കിലോഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും പിടികൂടി. രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.