ETV Bharat / crime

വാളയാറിൽ 188 കിലോ കഞ്ചാവും മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ - cannabis hunt in Valayar

മുഹമ്മദ് ബിലാൽ, അഭിത്ത് എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്

TWO ARRESTED WITH GANJA IN PALAKKAD  MAN ARRESTED WITH GANJA IN VALAYAR  വാളയാറിൽ 188 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ  90 ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ  വാളയാറിൽ വൻ കഞ്ചാവ് വേട്ട  cannabis hunt in Valayar  TWO ARRESTED WITH CANNABIS IN PALAKKAD
വാളയാറിൽ 188 കിലോ കഞ്ചാവും മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ
author img

By

Published : Feb 27, 2022, 5:43 PM IST

പാലക്കാട്: വാളയാർ ടോൾ പ്ലാസയ്‌ക്ക് സമീപം 188 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് പുത്തൻ വീട്ട് പറമ്പിൽ ബിനു എന്ന മുഹമ്മദ് ബിലാൽ (37), പഴയന്നൂർ കല്ലേപ്പാടം പന്തലാം കുണ്ട് വീട്ടിൽ അഭിത്ത് (24) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. തൃശൂർ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി ആന്ധ്രയിൽ നിന്നും കടത്തിയതാണ് കഞ്ചാവ്.

ടോൾ പ്ലാസയ്ക്ക് സമീപമുള്ള ബസ് സ്റ്റോപ്പിൽ വെച്ച് കഞ്ചാവ് പൊതികളാക്കി വേറൊരു കാറിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതികൾ വലയിലായത്. ഇവരിൽ നിന്നും മൂർച്ചയേറിയ രണ്ട് വടിവാൾ, പ്രതികൾ സഞ്ചരിച്ച രണ്ട് കാർ, പല നമ്പറുകളിലുള്ള നമ്പർ പ്ലേറ്റുകളും എന്നിവ പിടിച്ചെടുത്തു.

പിടികൂടിയ കഞ്ചാവിന് വിപണിയിൽ 90 ലക്ഷം വിലമതിക്കുമെന്നും കഞ്ചാവ് മറ്റുള്ളവർ തട്ടിയെടുക്കാതിരിക്കാനാണ് പ്രതികൾ ആയുധം കൈവശം വെച്ചതെന്നും എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ടി അനികുമാറിൻ്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ സംഘമാണ് ഇവരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.

ALSO READ: ഫോട്ടോ മോർഫ് ചെയ്‌ത് ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു; മൂന്നു പേർ അറസ്റ്റിൽ

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്‌ടർമാരായ കെ.വി വിനോദ്, കെ.ആർ മുകേഷ്‌കുമാർ, മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രാജേഷ്, ഷംനാദ്, മുഹമ്മദലി, അരുൺ, വസന്ത്, രാജീവ്, പ്രിവൻ്റീവ് ഓഫിസറായ പ്രജോഷ് കുമാർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.