ETV Bharat / crime

ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസ്; തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്‍റെ നോട്ടീസ്

ഈ മാസം 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസ് നോട്ടീസ് നൽകിയത്.

Tushar vellappally  Telangana Police  Telangana  Police  TRS MLA poaching case  TRS  ടിആര്‍എസ്  ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസ്  എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസ്  എംഎല്‍എ  തുഷാർ വെള്ളാപ്പള്ളി  തുഷാർ  തെലങ്കാന  നോട്ടീസ്  എറണാകുളം  കൊച്ചി  പൊലീസ്
ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസ്; തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്‍റെ നോട്ടീസ്
author img

By

Published : Nov 17, 2022, 4:08 PM IST

എറണാകുളം: ടിആര്‍എസ് എംഎല്‍എമാരെ കുറുമാറ്റാൻ ശ്രമിച്ച കേസിൽ ആരോപണ വിധേയനായ തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്‍റെ നോട്ടീസ്. ഈ മാസം 21ന് ഹൈദരാബാദിൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് തുഷാറിന് തെലങ്കാന പൊലീസ് നോട്ടീസ് നൽകിയത്. പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകാനാണ് നിർദ്ദേശം.

തുഷാറിന്‍റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറിയാണ് നോട്ടീസ് കൈപ്പറ്റിയത്. നൽഗൊണ്ട എസ്‌പി രമ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പൊലീസ് സംഘമാണ് ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിലെത്തിയത്. അന്വേഷണ സംഘം ദിവസങ്ങളായി കൊച്ചിയിൽ തുടരുകയാണ്.

ഇതേ കേസിൽ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമിയെ തേടിയാണ് തെലങ്കാന പൊലീസ് കൊച്ചിയിലെത്തിയത്. സ്വാമി ഒളിവിലാണെന്നാണ് സൂചന. ഇയാളുമായി ബന്ധമുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ തെലങ്കാന പോലീസ് പരിശോധനയും നടത്തിയിരുന്നു.
പൊലീസുമായി സഹകരിച്ചാണ് ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസിൽ തെലങ്കാന പൊലീസ് അന്വേഷണം നടത്തുന്നത്. തെലങ്കാന പൊലീസിന് ആവശ്യമായ സഹായം നൽകുമെന്ന് കൊച്ചി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.