ETV Bharat / crime

തൃക്കരിപ്പൂരിലെ യുവാവിന്‍റെ മരണം കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ - kerala crime news

തിങ്കളാഴ്‌ച (05.12.22) പുലർച്ചെ പ്രിജേഷിന്‍റെ ബൈക്ക് പറമ്പിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ചെളിയിൽ പുരണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

trikkarippur murder follow up  തൃക്കരിപ്പൂരിലെ യുവാവിന്‍റെ മരണം  യുവാവിന്‍റെ മരണം കൊലപാതകം  കൊലപാതകം  പ്രിജേഷിന്‍റെ മരണം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  മരിച്ച നിലയിൽ കണ്ടെത്തി  ദുരൂഹ മരണം  death of a young man in Thrikaripur is murder  kerala news  malayalam news  trikkarippur murder  kerala crime news  prijesh murder
തൃക്കരിപ്പൂരിലെ യുവാവിന്‍റെ മരണം കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ
author img

By

Published : Dec 6, 2022, 3:34 PM IST

കാസർകോട് : തൃക്കരിപ്പൂരിലെ യുവാവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. വയലോടി സ്വദേശി പ്രിജേഷിന്‍റെ(34) ദുരൂഹ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേന മാധ്യമങ്ങളെ കാണുന്നു

പൊറപ്പാട് സൗത്ത് തൃക്കരിപ്പൂർ മുഹമ്മദ്‌ ഷബാസ് (22), എളമ്പച്ചി സ്വദേശി മുഹമ്മദ്‌ രഹ്‌നാസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്‌തു വരികയാണ്. സദാചാര കൊലയാണോ നടന്നതെന്നും സംശയിക്കുന്നുണ്ട്.

തിങ്കളാഴ്‌ച പുലർച്ചെ പ്രിജേഷിന്‍റെ ബൈക്ക് പറമ്പിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ചെളിയിൽ പുരണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്നും 30 മീറ്റർ അകലെ ആയിരുന്നു മൃതദേഹം. മൃതദേഹത്തിൽ മുറിവുകൾ ഉള്ളതിനാൽ പൊലീസിന്‍റെ പ്രാഥമിക പരിശോധനയിൽ കൊലപാതകമെന്ന് സംശയിച്ചിരുന്നു.

ദേഹത്തും ജനനേന്ദ്രയത്തിലും അടിയേറ്റ പാടും മുറിവുമുണ്ട്. ശരീരത്തിൽ പാന്‍റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്‌ച രാത്രി ബൈക്കുമായി പുറത്തേക്ക് പോയതായിരുന്നു. ഒൻപതു മണിയോടെ ഒരു ഫോൺ വന്നതിന് പിന്നാലെയാണ് പ്രിജേഷ് പുറത്ത് പോയതെന്ന് ബന്ധുക്കൾ പറയുന്നു.

പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രിജേഷ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി. ബാലകൃഷ്‌ണൻ നായർ, ചന്ദേര ഇൻസ്‌പെക്‌ടർ പി. നാരായണൻ, എസ് ഐ ശ്രീദാസ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.