ETV Bharat / crime

യുവാവിനെ മര്‍ദിച്ച ശേഷം കാര്‍ കത്തിച്ച സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

author img

By

Published : Jun 29, 2022, 1:58 PM IST

യുവാവിന് മര്‍ദനമേറ്റ സംഭവത്തിന് കാരണം സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘമെന്ന പൊലീസ് സംശയത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

kl_kkd_29_04_vadakara_follow_7203295  യുവാവിനെ മര്‍ദിച്ച ശേഷം കാര്‍ കത്തിച്ച സംഭവം  Three people in custody for beating a young man  വടകര കല്ലേരി  യുവാവിന് മര്‍ദനം  കോഴിക്കോട് വടകര
യുവാവിനെ മര്‍ദിച്ച ശേഷം കാര്‍ കത്തിച്ച സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വടകര കല്ലേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദനത്തിന് ഇരയാക്കിയ ശേഷം കാര്‍ കത്തിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂര്‍ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂര്‍ സ്വദേശി സവാദ് എന്നിവരെ ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെയാണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് കല്ലേരി സ്വദേശിയായ ബിജുവിനെ മര്‍ദിച്ച ശേഷം ഇവര്‍ കാര്‍ കത്തിച്ചത്. തുടര്‍ന്ന് ബിജുവിനെയും കസ്റ്റഡിയില്‍ എടുത്തവരെയും ഒരുമിച്ച് പൊലീസ് ചോദ്യം ചെയ്‌തു. വ്യക്തി വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നാണ് ബിജു പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ മൊഴി പൂര്‍ണമായി വിശ്വസിക്കാന്‍ പൊലീസിനായില്ല. സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധമാണ് പ്രശ്‌നത്തിന് കാരണമായതെന്ന സംശയത്തിലാണ് പൊലീസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാനിയായ അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു.

സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

also read:ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; എഫ്ഐആറിൽ വധശ്രമം കൂടി ചേർത്ത് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.