കോഴിക്കോട് : ചികിത്സ തേടിയെത്തിയ വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറെ മർദിച്ച വിദ്യാർഥി സംഘത്തിലെ മൂന്നുപേർ അറസ്റ്റില്‍. വെള്ളിയാഴ്‌ചയാണ് (സെപ്‌റ്റംബർ 30) വിദ്യാർഥികൾ ഡോക്‌ടറെ മർദിച്ചത്. മർദനത്തെ തുടർന്ന് പരിക്കേറ്റ ഡോക്‌ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
രോഗനിർണയത്തിനിടെ ഡോക്‌ടർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പെൺകുട്ടിയും പൊലീസിൽ പരാതി നൽകി. പനിയെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഡോക്‌ടർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് അടുത്ത ദിവസം വിദ്യാർഥി സംഘം ആശുപത്രിയിൽ എത്തി.
Also read: യുവതിയോട് അപമര്യാദയായി പെരുമാറി; രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
ചോദ്യം ചെയ്യാനെത്തിയ വിദ്യാർഥികൾ ഒടുവിൽ ഡോക്‌ടറെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട ബാക്കിയുള്ളവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ഡോക്‌ടർമാരുടെ സംഘടനയായ ഐഎംഎയുടെ ആവശ്യം. ഡോക്‌ടർക്കെതിരെയുള്ള കേസ് അന്വേഷിച്ചുവരികയാണെന്നും പെൺകുട്ടിയുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.