ETV Bharat / crime

ഷാരോണിന്‍റെ കൊലപാതകം ജോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന്; എല്ലാത്തിനും ഗ്രീഷ്‌മയുടെ കുടുംബത്തിന്‍റെ പിന്തുണയെന്നും പൊലീസ് - നരബലി

പാറശാലയില്‍ ഷാരോൺ രാജിനെ പെൺസുഹൃത്ത് ഗ്രീഷ്‌മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത് ജോതിഷിയുടെ പ്രവചനത്തെ തുടര്‍ന്നെന്ന് പൊലീസ് നിഗമനം.

Thiruvananthapuram  parassala Sharon death  Sharon death Latest Update  Greeshma  Astrology  ഗ്രീഷ്‌മ  കൊലപാതകം  പാറശാല  ഷാരോൺ  കഷായത്തില്‍ വിഷം കലര്‍ത്തി  തിരുവനന്തപുരം  നരബലി  ഗ്രീഷ്മ
ഗ്രീഷ്‌മ ക്രൂരകൃത്യം ചെയ്‌തത് ജോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന്; കൊലപാതകം കുടുംബത്തിന്‍റെ പിന്തുണയോടെയെന്ന് പൊലീസ്
author img

By

Published : Oct 30, 2022, 7:37 PM IST

തിരുവനന്തപുരം: ഇലന്തൂരിലിലെ നരബലിക്ക് പിന്നാലെ തിരുവനന്തപുരം പാറശാലയിലും മറ്റൊരു കൊലപാതകം. കാമുകന്‍ ഷാരോൺ രാജിനെ പെൺസുഹൃത്ത് ഗ്രീഷ്‌മ കഷായത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. നവംബറിന് മുമ്പ് വിവാഹം നടന്നാല്‍ ഭര്‍ത്താവ് മരിക്കുമെന്ന ജോതിഷിയുടെ പ്രവചനത്തെ തുടര്‍ന്നാണ് ഇത്തരമൊരു ക്രൂരകൃത്യമെന്നാണ് ലഭിക്കുന്ന വിവരം.

പ്രണയം പിന്നെ കൊലപാതകം: മരിച്ച ഷാരോണും കൊല ചെയ്ത ഗ്രീഷ്മയും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഒരു പട്ടാളക്കാരനുമായി പെണ്‍കുട്ടിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചതോടെയാണ് അന്ധവിശ്വാസം മറികടക്കാന്‍ പെണ്‍കുട്ടി കൊലപാതകം എന്ന തീരുമാനത്തിലെത്തിയത്. കോപ്പര്‍ സള്‍ഫേറ്റ് കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് ഗ്രീഷ്മ കൊല നടത്തിയത്.

എട്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. അതേസമയം പെണ്‍കുട്ടിയുടേത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനായിരുന്നു ഷാരോണ്‍ വെട്ടുകാട് പള്ളിയില്‍ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്‍റെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ഗ്രീഷ്‌മയുടെ കുടുംബത്തിന്‍റെ പിന്തുണയോടെയാണ് ഇത്തരുമൊരു കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തല്‍.

കൊല്ലാൻ ജ്യൂസ് ചലഞ്ചും: കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള യുവതിയുടെ വീട്ടില്‍ പോയ ഷാരോണ്‍ ശാരീരിക അസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്നാണ് ഷാരോണിന്‍റെ കുടുംബം ആരോപിച്ചിരുന്നത്. ഇത് തെളിയിക്കുന്ന പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും പുറത്ത് വന്നിരുന്നു.

ജ്യൂസ് ചലഞ്ചെന്ന പേരില്‍ ഷാരോണും ഗ്രീഷ്മയും ജ്യൂസ് കുടിച്ചിരുന്നു. ഈ സമയത്തും ജ്യൂസില്‍ വിഷം നല്‍കിയെന്നാണ് കണ്ടെത്തല്‍. പലതവണയും പെണ്‍കുട്ടിയുമായി പുറത്തുപോയി വരുമ്പോഴെല്ലാം ഷാരോണിന് വയറുവേദന ഉണ്ടായിരുന്നതായും കുടുംബം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ നിരന്തരം വിഷം നല്‍കിയായിരുന്നു കൊലപാതകമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.