ETV Bharat / crime

സ്‌ത്രീകളുടെ അടിവസ്‌ത്രം മോഷണം, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്‌ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ്.

author img

By

Published : Sep 6, 2022, 7:41 PM IST

സ്‌ത്രീകളുടെ അടിവസ്‌ത്രം മോഷണം  പൊലീസ്  Thief steals womens undergarments  Gwalior  ഭോപ്പാല്‍  സിസിടിവി  പൊലീസ്  മധ്യപ്രദേശ് വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  National news  national news updates
സ്‌ത്രീകളുടെ അടിവസ്‌ത്രം മോഷണം, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്‌ത്രീകളുടെ അടിവസ്‌ത്രം മോഷ്‌ടിക്കുന്ന അജ്ഞാതനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയില്‍ ഇത്തരത്തില്‍ മോഷണം നടക്കുന്നുണ്ട്. ഗൗസ്‌പുര പ്രദേശവാസിയായ ഭഗത് കോറി നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിഷയത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയതത്‌.

മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സെപ്‌റ്റംബര്‍ മൂന്നിനാണ് സംഭവം. രാത്രിയില്‍ കോറിയുടെ വീട്ടിലെത്തിയ മോഷ്‌ടാവ് അടിവസ്‌ത്രവും പോക്കറ്റിലുണ്ടായിരുന്ന 500 രൂപയും മോഷ്‌ടിച്ച് കടന്ന് കളഞ്ഞു. ഗ്വാളിയോറില്‍ നിന്നുള്ളയാളാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്‌തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അയല്‍ വീടുകളിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

also read: എടിഎം മെഷീനിൽ നിറയ്‌ക്കാനുള്ള മൂന്ന് കോടിയോളം രൂപയുമായി ഡ്രൈവർ മുങ്ങി; തെരച്ചിൽ ആരംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.