ETV Bharat / crime

മോഷണ- സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ - ABDUL RASHEED ARRESTED AFTER 25 YEARS MALAPPURAM

അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദാണ് പൊലീസിന്‍റെ പിടിയിലായത്

THEFT CASE ACCUSED ARRESTED AFTER 25 YEARS  25 വർഷമായി ഒളിവിൽ കഴിഞ്ഞ മോഷണക്കേസ് പ്രതി പിടിയിൽ  മോഷണക്കേസ് പ്രതി പിടിയിൽ  മോളയിൽ അബ്ദുൽ റഷീദ് പിടിയിൽ  ABDUL RASHEED ARRESTED AFTER 25 YEARS MALAPPURAM  മലപ്പുറത്ത് മോഷണ സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ
മോഷണ- സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ
author img

By

Published : Jan 22, 2022, 10:32 PM IST

മലപ്പുറം: 25 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയിൽ. നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദിനെയാണ് മലപ്പുറം പൊലീസ് തമിഴ്‌നാട്ടിലെ ഉക്കടയിൽ വെച്ച് പിടികൂടിയത്.

ഇയാൾ വ്യത്യസ്‌ത പേരുകളിലായി തമിഴ്‌നാട് കർണാടക, സംസ്ഥാനങ്ങളിൽ വിവിധ സ്ഥലങ്ങളിൽ 25 വർഷമായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. പ്രതിക്ക്‌ മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം, തൃശൂർ ജില്ലകളിലുമായി പതിനഞ്ചു കേസുകൾ നിലവിലുണ്ട്.

ഈ അടുത്ത കാലത്തായി പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ റഷീദിനെ പിടികൂടിയത്.

ALSO READ: ഓൺലൈനിൽ വ്യാജ പരസ്യം നൽകി തട്ടിപ്പ്; പ്രതി അറസ്റ്റിൽ

മലപ്പുറം ഡിവൈഎസ്‌പി പിഎം പ്രദീപിന്‍റെ നിർദേശ പ്രകാരം, മലപ്പുറം പൊലീസ് ഇൻസ്‌പെക്‌ടർ ജോബി തോമസും പ്രതേക അന്വേഷണ ടീം അംഗങ്ങളായ എസ് ഐ എം. ഗിരീഷ്, പി. സഞ്ജീവ്, ഐ.കെ ദിനേഷ്, പി. മുഹമ്മദ്‌ സലീം, കെ.പി ഹമീദലി, ജസീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.