ETV Bharat / crime

മക്കളെ മര്‍ദിച്ചയാളെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു - മീന്‍

മക്കളെ മര്‍ദിച്ചയാളെ വെട്ടി പരിക്കേല്‍പ്പിച്ച പിതാവ് ഒളിവില്‍ പോയി, സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

മക്കളെ മര്‍ദിച്ചയാളെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു  വെട്ടിപ്പരിക്കേൽപ്പിച്ചു.  മീന്‍  പിതാവ്
മക്കളെ മര്‍ദിച്ചയാളെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു
author img

By

Published : Apr 26, 2022, 1:38 PM IST

Updated : Apr 26, 2022, 1:44 PM IST

ഇടുക്കി: പ്രായപൂർത്തിയാകാത്ത മക്കളെ മർദിച്ചയാളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഇടുക്കി ശാന്തൻപാറ പേത്തൊട്ടി സ്വാദേശി പുളിക്കൽ പ്രസാദിനാണ് വെട്ടേറ്റത്. ശാന്തൻപാറ സ്വദേശി രാജേഷാണ് കത്തി ഉപയോഗിച്ച് പ്രസാദിനെ ആക്രമിച്ചത്.

മീന്‍ കച്ചവടക്കാരനായ പിതാവ് വിറ്റ മീനിന്‍റെ പണം വാങ്ങാനായി മക്കളായ അഭിജിത്തിനെയും (18) പ്രായപൂര്‍ത്തിയാവാത്ത മകനെയും പ്രസാദിന്‍റ അടുത്തേക്ക് അയക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രസാദ് കുട്ടികളെ മര്‍ദിച്ചത്. എന്നാല്‍ മര്‍ദന വിവരമറിഞ്ഞ പിതാവ് രാജേഷ് പ്രസാദിന്‍റെ അടുത്തെത്തുകയും വണ്ടിയിലുണ്ടായിരുന്ന കത്തിയെടുത്ത് കൈക്ക് വെട്ടി പിക്കേല്‍പ്പിക്കുകയുമായിരുന്നു.

കൈക്ക് വെട്ടേറ്റ പ്രസാദ് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. മര്‍ദനമേറ്റ കുട്ടികളാവട്ടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുമാണ്. പ്രസാദിനെ വെട്ടി പരിക്കേല്‍പ്പിച്ച രാജേഷ് ഒളിവില്‍ പോയി. സംഭവത്തില്‍ ശാന്തന്‍പാറ പെലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

also read: അമ്മയെ മര്‍ദിച്ചു ; രണ്ടാനച്ഛനെ 13കാരന്‍ കുത്തിക്കൊന്നു

Last Updated : Apr 26, 2022, 1:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.