ഹൈദരാബാദ്: 'ക്ലാസ് ബോറടിക്കുന്നു' എന്ന തലക്കെട്ടോടുകൂടി അധ്യാപികയുടെ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ച് അധ്യാപിക. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനത്തിലെ അധ്യാപികയ്‌ക്കെതിരെയാണ് പരാതി. അധ്യാപികയുടെ ക്രൂരമായ പെരുമാറ്റത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കഴിഞ്ഞ ആഴ്‌ച ക്ലാസ് നടക്കുന്ന സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അധ്യാപികയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും 'ബോറടിക്കുന്നു' എന്ന തലക്കെട്ടോടുകൂടി ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ട അധ്യാപിക വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്‌തു. വിദ്യാര്‍ഥിനി ക്ഷമ ചോദിച്ചിരുന്നുവെന്നും ഇത് പരിഗണിക്കാതെ അധ്യാപിക ചൂരല്‍ ഉപയോഗിച്ച് കുട്ടിയെ മര്‍ദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍, സഹപാഠികള്‍ വിദ്യാര്‍ഥിനിയെ അധ്യാപിക മര്‍ദിക്കുന്ന വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന്, വിദ്യാര്‍ഥിനി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അധ്യാപികയ്‌ക്കെതിരെ ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട്, ഐപിസി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.