ബുലന്ദ്ഷഹര്‍ (ഉത്തര്‍പ്രദേശ്) : വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും സംഭവം പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌ത അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ദേഹത് കോട്‌വാലി യുപി സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ ഹിന്ദി അധ്യാപകന്‍ സുരേന്ദ്ര സിംഗ് പൂനിയയെ പൊലീസ് അറസ്റ്റുചെയ്‌തു.
സുരേന്ദ്ര സിംഗ് പൂനിയ തങ്ങളെ മോശമായ രീതിയില്‍ സ്‌പര്‍ശിക്കുന്നുണ്ടെന്നും അസഭ്യം പറയുന്നുണ്ടെന്നും കാണിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്‌കൂളിലെ ഇന്‍റേണല്‍ ഡിസിപ്ലിനറി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞു.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റുചെയ്‌തത്.