ETV Bharat / crime

റാഗിംഗും മര്‍ദനവും ; മലപ്പുറത്ത് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക് - പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥി രാഹുലിനാണ് ഗുരുതരമായി പരിക്കേറ്റത്.

സീനിയര്‍ വിദ്യാര്‍ഥികളോട് ബഹുമാനമില്ലെന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം

മലപ്പുറത്ത് റാഗിംഗ് പരാതി  Raging complaint in Malappuram  student brutally attacked while ragging in Malappuram  റാഗിംഗിനിടെ മര്‍ദ്ദനം; മലപ്പുറത്ത് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്  പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥി രാഹുലിനാണ് ഗുരുതരമായി പരിക്കേറ്റത്.  student of Parappanangadi Co-operative College was seriously injured.
റാഗിംഗിനിടെ മര്‍ദ്ദനം; മലപ്പുറത്ത് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
author img

By

Published : Mar 14, 2022, 7:20 PM IST

മലപ്പുറം : പരപ്പനങ്ങാടിയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ അതിക്രൂരമായി മര്‍ദിച്ചു. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് ഗുരുതരമായി പരിക്കേറ്റത്.

ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന രാഹുലിനെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് ഇവര്‍ ക്രൂരമായി ആക്രമിച്ചത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

റാഗിംഗും മര്‍ദനവും ; മലപ്പുറത്ത് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ALSO READ: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസ് ; പ്രതിക്ക് 25 കൊല്ലം കഠിന തടവ്

സീനിയര്‍ വിദ്യാര്‍ഥികളോട് ബഹുമാനമില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് രാഹുല്‍ പറയുന്നു. തന്നെ അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്‌തുവെന്നും രാഹുലിന്‍റെ പരാതിയിലുണ്ട്.

സംഭവത്തില്‍ കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. റാഗ് ചെയ്‌ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്‌തതായി കോളജ് മാനേജ്‌മെന്‍റ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.