ETV Bharat / crime

'ഇനി അന്വേഷിക്കേണ്ട', കത്തെഴുതി വച്ച് ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങിയ ഭര്‍ത്താവ്‌ പിടിയില്‍

ഭാര്യ ജോലിക്ക് പോയ സമയത്ത്‌ 10 പവന്‍റെ സ്വര്‍ണവും പണവുമായി കടന്നു.

stole wife's gold jewelry  husband arrested over stole wife's gold jewelry  gold jewelry stolen  ഭാര്യയുടെ സ്വര്‍ണവുമായി കടന്ന ഭര്‍ത്താവ്‌ പിടിയില്‍  ഭാര്യയുടെ സ്വര്‍ണവുമായി ഭര്‍ത്താവ്‌ കടന്നു  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട പുതിയ വാര്‍ത്തകള്‍
'ഇനി അന്വേഷിക്കേണ്ട', കത്തെഴുതി വെച്ച് ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങിയ ഭര്‍ത്താവ്‌ പിടിയില്‍
author img

By

Published : Nov 14, 2021, 1:39 PM IST

പത്തനംതിട്ട : ഭാര്യയുടെ സ്വര്‍ണവും പണവുമായി കടന്ന ഭര്‍ത്താവ്‌ അറസ്റ്റില്‍. റാന്നി പുതുശ്ശേരിമല ഫിറോസ്‌ നിവാസില്‍ റഹീമാണ് റാന്നി പൊലീസിന്‍റെ പിടിയിലായത്. ഒക്‌ടോബര്‍ 26ന്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക്‌ പോയ സമയത്താണ് പൂട്ടിയിട്ടിരുന്ന മുറി കുത്തിത്തുറന്ന് അലമാര പൊളിച്ച് പത്ത് പവന്‍റെ സ്വര്‍ണമാലയും പണവും മോഷ്‌ടിച്ചത്. "ഞാന്‍ പോകുന്നു, എന്നെ അന്വേഷിക്കേണ്ട" എന്ന്‌ കുറിപ്പും എഴുതി വച്ചിട്ടാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്‌.

സംഭവത്തില്‍ ഭാര്യ റാന്നി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇയാളുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. ബുധനാഴ്‌ച ഇയാള്‍ ഒരു വഴിയാത്രക്കാരനില്‍ നിന്നും ഫോണ്‍ വാങ്ങി ബന്ധുവിനെ വിളിച്ചിരുന്നു. പൊലീസ് ഈ നമ്പർ പിന്തുടര്‍ന്നു പ്രതിയെ ആറ്റിങ്ങലില്‍ നിന്ന് പിടികൂടുകയായിരുന്നു.

Also Read: ഫുൾ എ പ്ലസ് വാങ്ങിയിട്ടും പ്ലസ് വണ്ണിന് സീറ്റില്ല, വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് വിദ്യാര്‍ഥികള്‍

മോഷ്‌ടിച്ച സ്വര്‍ണം പണയം വെച്ച്‌ 1,56,000 രൂപ വാങ്ങി. പിടിയിലാകുമ്പോൾ 98,000 രൂപയും ഒരു വളയും ഇയാളുടെ പക്കലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുന്‍പും ഇയാൾ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്‌ടിച്ചിരുന്നു. സ്വര്‍ണം വിറ്റും പണയം വച്ചും കിട്ടുന്ന പണവുമായി ലോഡ്‌ജുകളില്‍ താമസിച്ച്‌ മദ്യപിക്കുകയായിയുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.